Top

'ചീർത്തമുഖം, ആക്രമണോത്സുകത'; പുടിന് ക്യാൻസറുണ്ടാകാമെന്ന വാദവുമായി പാശ്ചാത്യ മാധ്യമങ്ങൾ

അടുത്തിടെ പുറത്തുവന്ന പുടിന്റെ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ പരുക്കമായ മുഖം വളരെയേറെ ചീർത്തിരിക്കുന്നുണ്ടെന്നും ഇത് അർബുദ രോ​ഗത്തിന്റെ ലക്ഷണങ്ങളാവാമെന്നുമാണ് മാധ്യമ റിപ്പോർട്ടുകൾ

6 March 2022 4:59 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചീർത്തമുഖം, ആക്രമണോത്സുകത; പുടിന് ക്യാൻസറുണ്ടാകാമെന്ന വാദവുമായി പാശ്ചാത്യ മാധ്യമങ്ങൾ
X

കാലിഫോർണിയ റഷ്യ- യുക്രെെൻ യുദ്ധം രണ്ടാഴ്ചയോടടക്കുമ്പോൾ യുദ്ധത്തോടൊപ്പം തന്നെ ചർച്ചയാവുകയാണ് റഷ്യൻ പ്രസിഡന്റ് വ്ലാടിമർ പുടിന്റെ ആരോ​ഗ്യത്തെ കുറിച്ചുള്ള വാർത്തകളും. പുടിൻ ഒരു ക്യാൻസർ രോ​ഗിയാണെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ ഇപ്പോൾ പറയുന്നത്. പെന്റഗണ്‍ പുറത്തുവിട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചുകൊണ്ടാണ് പുടിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നത്.

അടുത്തിടെ പുറത്തുവന്ന പുടിന്റെ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ പരുക്കമായ മുഖം വളരെയേറെ ചീർത്തിരിക്കുന്നുണ്ടെന്നും ഇത് അർബുദ രോ​ഗത്തിന്റെ ലക്ഷണങ്ങളാവാമെന്നുമാണ് മാധ്യമ റിപ്പോർട്ടുകൾ. രോ​ഗത്തിന്റെ ഭാ​ഗമായി മരുന്ന് കഴിക്കുന്നത് കൊണ്ടാവാം പുടിന്റെ ശരീര ചലനങ്ങളില്‍ മാറ്റം വന്നിരിക്കുന്നതെന്നും പുടിൻ ആക്രമണോത്സുകത കാണിക്കുന്നതും ഇതിന്റെ ഫലമാവാമെന്നും റിപ്പോർട്ടുകൾ പറയുന്നു.

പുടിന്റെ വീര്‍ത്ത മുഖവും, കഴുത്തും, നടത്തത്തിലെ പ്രത്യേകതയും മാത്രമല്ല, മറ്റു നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ അദ്ദേഹം പാലിക്കുന്ന അകലത്തിനു കാരണവും രോ​ഗാവസ്ഥയാവാം എന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകളെ വിലയിരുത്തി ആരോഗ്യവിദഗ്ദ്ധരും ചൂണ്ടിക്കാണിക്കുന്നത്.

റഷ്യയുടെ യുക്രെെന്‍ അധിനിവേശത്തിന് പിന്നില്‍ 69 കാരനായ പുടിന്റെ മാനസികാവസ്ഥ മാത്രമല്ല, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും കാരണമായിട്ടുണ്ടാകുമെന്ന് അന്താരാഷ്ട്ര മാധ്യമമായ ദി സണ്ണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം പാർക്കിൻസൺ രോ​ഗമാവാം ഈ മുഖഭാവത്തിലുള്ള മാറ്റങ്ങൾക്ക് കാരണമെന്നും ഊഹാപോഹങ്ങളുണ്ട്. എന്നാൽ ഇതിൽ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല.

STORY HIGHLIGHTS: Western media claim that Putin may have cancer

Next Story