Top

'റഷ്യയിൽ നിന്ന് രാജ്യദ്രോഹികളേയും കീടങ്ങളേയും തുടച്ചുനീക്കും'; മുന്നറിയിപ്പുമായി പുടിൻ

അബദ്ധത്തിൽ വായിൽ കുടുങ്ങിയ ഈച്ചയെ പോലെ അവരെ തുപ്പിക്കളയാനും ഏതൊരു റഷ്യൻ പൗരനും സാധിക്കും.' പുടിൻ പറഞ്ഞു.

17 March 2022 8:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റഷ്യയിൽ നിന്ന് രാജ്യദ്രോഹികളേയും കീടങ്ങളേയും തുടച്ചുനീക്കും; മുന്നറിയിപ്പുമായി പുടിൻ
X

മോസ്കോ: യുക്രെയ്ൻ അധിനിവേശത്തിനെതിരെ പ്രതിഷേധമുയർത്തുന്ന പൗരന്മാർക്ക് മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. റഷ്യയ്‌ക്കെതിരെ യുഎസുമായും അതിന്റെ സഖ്യകക്ഷികളുമായും ചേർന്ന് ഗൂഢാലോചന നടത്തുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നാണ് പുടിന്റെ മുന്നറിയിപ്പ്. കീടങ്ങളേയും രാജ്യദ്രോഹികളേയും രാജ്യത്ത് നിന്ന് ശുദ്ധീകരിക്കുമെന്ന് പുടിൻ പറഞ്ഞു. ഒരു ടെലിവിഷൻ വീഡിയോയിലൂടെയായിരുന്നു പുടിന്റെ പരാമർശം.

സാമ്പത്തിക ഉപരോധത്തിലൂടെ റഷ്യയെ നശിപ്പിക്കാനാണ് പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുന്നത്. 'രാജ്യസ്നേഹികളെ കീടങ്ങളിൽ നിന്നും രാജ്യദ്രോഹികളിൽ നിന്നും വേർതിരിക്കാനും അബദ്ധത്തിൽ വായിൽ കുടുങ്ങിയ ഈച്ചയെ പോലെ അവരെ തുപ്പിക്കളയാനും ഏതൊരു റഷ്യൻ പൗരനും സാധിക്കും.' പുടിൻ പറഞ്ഞു.

'സമൂഹത്തിന്റെ സ്വാഭാവികവും ആവശ്യമായതുമായ ഈ സ്വയം ശുദ്ധീകരണം നമ്മുടെ രാജ്യത്തേയും, നമ്മുടെ ഐക്യദാർഢ്യത്തേയും യോജിപ്പിനേയും ഏത് വെല്ലുവിളിയേയും നേരിടാനുള്ള സന്നദ്ധതയേയും ശക്തിപ്പെടുത്തുമെന്ന് എനിക്ക് ബോധ്യമുണ്ട്. രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനാണ് പാശ്ചാത്യ രാജ്യങ്ങളുടെ ശ്രമം. അവർക്ക് ഒറ്റ ലക്ഷ്യമേയുളളു അത് റഷ്യയെ തകർക്കലാണ്. ഇത് താൻ മുമ്പും വ്യക്തമാക്കിയിരുന്നുവെന്നും' പുടിൻ ചൂണ്ടിക്കാണിച്ചു.

റഷ്യന്‍ സ്റ്റേറ്റ് ടിവിയായ ചാനല്‍ വണ്ണിൽ തത്സമയ സംപ്രേക്ഷണത്തിനിടെ ന്യൂസ് എഡിറ്റര്‍ മരീന ഓവ്സ്യാനിക്കോവ് യുദ്ധ വിരുദ്ധ ബാനറുമേന്തി നിന്നത് ലോക ശ്രദ്ധയാകർഷിച്ചിരുന്നു. റഷ്യയിലെ പുതുക്കിയ മാധ്യമ ചട്ടങ്ങള്‍ അനുസരിച്ച് മരീനയ്ക്ക് 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. റഷ്യയില്‍ യുദ്ധത്തിനെതിരേ പ്രതികരിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്ത കുട്ടികളും മുതിര്‍ന്നവരും മാധ്യമപ്രവര്‍ത്തകരും അടക്കം 15,000ല്‍ അധികം പേരാണ് ഇതുവരെ അറസ്റ്റിലായത്.

STORY HIGHLIGHTS: Putin Warns Traitors and Scums They Against Russian Invasion in Ukraine


Next Story