Top

യുക്രെയ്‌നെ 'രക്ഷിക്കാന്‍' റഷ്യക്കെതിരെ പോരാടാന്‍ പോയി; കാണാതായ പൗരന്മാരെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ്‌

റഷ്യൻ ആക്രമണത്തിനെതിരെ പൊരുതുന്ന പടിഞ്ഞാറൻ അനുകൂല യുക്രെയ്‌നിലേക്ക് ഫെബ്രുവരി മുതൽ പോകരുതെന്നും ബൈഡൻ

17 Jun 2022 6:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുക്രെയ്‌നെ രക്ഷിക്കാന്‍ റഷ്യക്കെതിരെ പോരാടാന്‍ പോയി; കാണാതായ പൗരന്മാരെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ്‌
X

വാഷിംഗ്ടൺ: റഷ്യൻ അധിനിവേശത്തിനെതിരെ പോരാടാൻ സന്നദ്ധത അറിയിച്ച് യുക്രെയ്‌നിലെത്തി കാണാതായ മൂന്ന് പൗരന്മാർ എവിടെയാണെന്ന് അറിയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. റഷ്യൻ ആക്രമണത്തിനെതിരെ പൊരുതുന്ന പടിഞ്ഞാറൻ അനുകൂല യുക്രെയ്‌നിലേക്ക് ഫെബ്രുവരി മുതൽ പോകരുതെന്നും ബൈഡൻ പൗരന്മാരോട് അഭ്യർത്ഥിച്ചു. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ അവർ എവിടെയാണെന്ന് ഞങ്ങൾക്ക് അറിയില്ല. അമേരിക്കക്കാർ ഇപ്പോൾ യുക്രെയ്‌നിലേക്ക് പോകേണ്ടതില്ല. ഞാൻ ആവർത്തിക്കുന്നു, അമേരിക്കക്കാർ യുക്രെയ്‌നിലേക്ക് പോകരുത്." എന്ന് ബൈഡൻ പറഞ്ഞു.

യുക്രെയ്‌നിയൻ സൈനികരോടൊപ്പം സന്നദ്ധസേവനം നടത്താനെത്തിയ മൂന്ന് അമേരിക്കൻ പൗരന്മാരെ കാണാതെ ആയതായാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ വിലയിരുത്തൽ. ഒരു ട്രക്കിന്റെ പിന്നിൽ കൈകൾ ബന്ധിപ്പിച്ച നിലയിൽ കാണാതായവരിൽ രണ്ട് പേരുടെ ഫോട്ടോ റഷ്യൻ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അലബാമയിൽ നിന്നുള്ള അലക്‌സാണ്ടർ ഡ്രൂക്ക്, ആൻഡി ഹുയിൻ എന്നിവരുമായുള്ള ബന്ധം റഷ്യൻ അതിർത്തിക്ക് സമീപം നഷ്ടപ്പെട്ടുവെന്ന് കുടുംബങ്ങളും കോൺ​ഗ്രസ് അം​ഗങ്ങളും അറിയിച്ചു. 20 വർഷത്തെ അനുഭവ സമ്പത്തുള്ള മുൻ യുഎസ് മറൈൻ ക്യാപ്റ്റനാണ് കാണാതായവരിൽ മൂന്നാമനെന്നും ഇയാളുമായുള്ള ബന്ധം ഏപ്രിൽ അവസാനം നഷ്ടപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ ഭാര്യയെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

അതേസമയം കാണാതായ യുഎസ് പൗരന്മാരെ കുറിച്ച് വൈറ്റ് ഹൗസ് ഇതുവരെ കാര്യമായ സൂചനകൾ പുറത്തുവിട്ടിട്ടില്ല. റഷ്യയുമായുള്ള പ്രതിസന്ധിക്കിടയിൽ ഇത് രാഷ്ട്രീയമായി പ്രശ്നമായേക്കാം എന്നും യുഎസ് ഭയക്കുന്നുണ്ട്. എന്നാൽ "ഈ റിപ്പോർട്ടുകളോട് സംസാരിക്കാൻ സർക്കാരിന് കഴിയില്ല. അവർ എവിടെയാണെന്നറിയാൻ വളരെ കഠിനമായി പരിശ്രമിക്കുകയാണെന്ന്" യുഎസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി പറഞ്ഞു.

Story Highlights: Went to fight against Russia to 'save' Ukraine; U.S. President says no information on missing citizens

Next Story

Popular Stories