Top

കീഴടങ്ങില്ല; റഷ്യന്‍ അന്ത്യശാസനം തള്ളി യുക്രെയ്ന്‍

മരിയുപോളില്‍ പ്രതിരോധിക്കുന്നവരോട് ആയുധം വച്ചു കീഴടങ്ങാനും വെള്ളക്കൊടി വീശാനുമായിരുന്നു റഷ്യയുടെ അന്ത്യശാസനം

22 March 2022 12:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കീഴടങ്ങില്ല; റഷ്യന്‍ അന്ത്യശാസനം തള്ളി യുക്രെയ്ന്‍
X

കീവ്: മരിയുപോളിനോട് കീഴടങ്ങാന്‍ റഷ്യ നല്‍കിയ അന്ത്യശാസനം തള്ളി യുക്രെയ്ന്‍. റഷ്യന്‍ അന്ത്യശാസനം നിറവേറ്റാന്‍ യുക്രെയ്‌നിന് കഴിയില്ലെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. മരിയുപോള്‍ നഗരം പിടിച്ചെടുക്കാനുള്ള ശ്രമം വിജയിക്കാതെ വന്നപ്പോള്‍ കീഴടങ്ങാന്‍ റഷ്യ അന്ത്യശാസനം നല്‍കിയിരുന്നു.

മരിയുപോളില്‍ പ്രതിരോധിക്കുന്നവരോട് ആയുധം വച്ചു കീഴടങ്ങാനും വെള്ളക്കൊടി വീശാനുമായിരുന്നു റഷ്യയുടെ അന്ത്യശാസനം. മരിയുപോളില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ യുക്രെയ്ന്‍ കീഴടങ്ങുമെന്നായിരുന്നു റഷ്യയുടെ പ്രതീക്ഷ. കീഴടങ്ങിയാല്‍ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതപാതയൊരുക്കി പുറത്തെത്തിക്കുമെന്നും റഷ്യ അറിയിച്ചിരുന്നു. എന്നാല്‍ കീഴടങ്ങാന്‍ തയ്യാറല്ലെന്ന് യുക്രെയ്ന്‍ അറയിച്ചിരിക്കുകയാണ്.

റഷ്യന്‍ അന്ത്യശാസനം നിറവേറ്റാന്‍ യുക്രെയ്നിന് കഴിയില്ല. ആദ്യം നമ്മളെ നശിപ്പിക്കണം, അപ്പോള്‍ അവരുടെ അന്ത്യശാസനം നിറവേറും.. ആ നഗരങ്ങളിലെ ജനങ്ങള്‍ക്കോ എനിക്കോ പ്രസിഡന്റെന്ന നിലയില്‍ ഇത് ചെയ്യാന്‍ കഴിയില്ലെന്നും സെലന്‍സ്‌കി പറഞ്ഞു.ആയുധങ്ങള്‍ വച്ച് കീഴടങ്ങുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ലെന്നും ഇത് റഷ്യയെ അറയിച്ചതായും യുക്രെയ്ന്‍ അധികൃതര്‍ അറിയിച്ചു.

മരിയുപോളില്‍ റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഏറക്കുറെ പൂര്‍ണമായും തകര്‍ന്ന നഗരത്തില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒഴിപ്പിക്കല്‍ കാര്യമായി നടന്നിട്ടില്ല. അതേസമയം അഭയാര്‍ത്ഥി കേന്ദ്രങ്ങള്‍ക്ക് നേരെയും യുക്രെയ്ന്‍ മിസൈന്‍ ആക്രമണം നടത്തുന്നതും മരിയുപോളിലെ സ്ഥിതി മോശമാക്കുന്നു. റഷ്യയെയും യുക്രെയ്‌നെയും സംബന്ധിച്ച തന്ത്രപ്രധാന തുറമുഖമാണ് അസോവ് കടല്‍ത്തീരത്തുള്ള മരിയുപോള്‍. ഇതിനോടകം മരിയുപോളില്‍ മാത്രം 2300 പേര്‍ കൊല്ലപ്പെട്ടെന്നാണ് യുക്രെയ്ന്‍ കണക്കുകള്‍ പറയുന്നത്.

STORY HIGHLIGHTS: Ukraine rejects Russian ultimatum to surrender Mariupol

Next Story