Top

ബോറിസ് ജോണ്‍സണ്‍ പുറത്തേക്ക്; രാജ്യത്തെ അഭിസംബോധന ചെയ്യും

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനം രാജിവെച്ചു

7 July 2022 9:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബോറിസ് ജോണ്‍സണ്‍ പുറത്തേക്ക്; രാജ്യത്തെ അഭിസംബോധന ചെയ്യും
X

ലണ്ടന്‍: ഭരണപ്രതിസന്ധി തുടരുന്നതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനം രാജിവെച്ചു. ഒക്ടോബര്‍ വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടര്‍ന്നേക്കും. ബോറിസ് ജോണ്‍സണ്‍ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നുണ്ട്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്ന് ബോറിസ് ജോണ്‍സണ്‍ രാജിവെക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ട് മുതിര്‍ന്ന മന്ത്രിമാര്‍ രാജിവെച്ചതോടെയായിരുന്നു ബ്രിട്ടണില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. ലൈംഗിക പീഡനപരാതികളില്‍ ആരോപണ വിധേയനായ ക്രിസ്ഫിഞ്ചറിന് അനുകൂലമായി ബോറിസ് ജോണ്‍സണ്‍ സ്വീകരിച്ച നിലപാട് വിയോജിപ്പിന് കാരണമായിരുന്നു. സര്‍ക്കാരിലും പ്രധാനമന്ത്രിയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് രാജിക്ക് കാരണമെന്ന് മന്ത്രിമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പടെ ഏകദേശം അമ്പതോള പേര്‍ രാജിവെച്ചിരുന്നു. ഭരണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയായിരുന്നു രാജി. ഇതേതുടര്‍ന്ന് വലിയ പ്രതിന്ധിയിലായിരുന്നു ബോറിസ് മന്ത്രിസഭ എത്തിയത്. മന്ത്രിമാരുടെ രാജിക്ക് പിന്നാലെ മുതിര്‍ന്ന കാബിനറ്റ് മന്ത്രി മൈക്കല്‍ ഗോവിനെ പ്രധാനമന്ത്രി പുറത്താക്കി. ബ്രെക്‌സിറ്റ് വിഷയങ്ങളിലടക്കം ബോറിസ് ജോണ്‍സന്റെ വലംകയ്യായി പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നു മൈക്കല്‍ ഗോവ്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വിശ്വാസ വോട്ടെടുപ്പ് നേരിട്ട് ഒരു മാസത്തിന് ശേഷമാണ് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍ പ്രതിസന്ധി ഉടലെടുത്തത്. പാര്‍ട്ടി ഗേറ്റ് വിവാദമായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കം. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ബോറിസ് ജോണ്‍സണ്‍ പാര്‍ട്ടി നടത്തിയെന്ന വിഷയത്തിലും പ്രധാനമന്ത്രി കള്ളം പറഞ്ഞു എന്നും എംപിമാര്‍ ആരോപിച്ചിരുന്നു.

Story Highlights: UK PM Boris Johnson To Resign

Next Story