Top

യുഎഇ മേജര്‍ ജന. നാസര്‍ അല്‍ റഈസി ഇന്റർപോള്‍ തലവന്‍

25 Nov 2021 2:42 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുഎഇ മേജര്‍ ജന. നാസര്‍ അല്‍ റഈസി ഇന്റർപോള്‍ തലവന്‍
X

അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോള്‍ തലവനായി യുഎഇ മേജര്‍ ജന. നാസര്‍ അല്‍ റഈസി തിരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്​ച തുർക്കിയിൽ നടന്ന യോഗത്തിൽ സഹ സ്ഥാനാർത്ഥിയായ ചെക്ക് പൊലീസ് കേണൽ സാർക്ക ഹവ്രാങ്കോവനേക്കാൾ വലിയ ഭൂരിപക്ഷം വോട്ടുകള്‍ നേടിയായിരുന്നു അൽ റഈസി തെരഞ്ഞെടുക്കപ്പെട്ടത്​. നാലുവര്‍ഷത്തേക്കാണ് ചുമതല.

ഇൻറർപോളിൽ അംഗങ്ങളായ 140 രാജ്യങ്ങളുടെ പ്രതിനിധികൾ തിരഞ്ഞെടുപ്പിന്​ സന്നിഹിതരായിരുന്നു. മൂന്ന് റൗണ്ട് വോട്ടെടുപ്പിന് ശേഷം അംഗരാജ്യങ്ങളില്‍ നിന്ന് 68.9% വോട്ടുകള്‍ അദ്ദേഹം നേടിയതായി ഇന്റര്‍പോള്‍ പ്രസ്താവനയില്‍ അറിയിച്ചു.

1920-ൽ ഇൻറർപോൾ രൂപീകൃതമായ ശേഷം ആദ്യമായാണ്​ പശ്​ചിമേഷ്യയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍ ഏജന്‍സിയുടെ തലപ്പത്ത് എത്തുന്നത്. നിലവിൽ യുഎഇ ആഭ്യന്തര മന്ത്രാലത്തിന്​ കീഴിൽ ഇൻസ്​പെക്​ടർ ജനറലായി പ്രവർത്തിച്ചുവരികയാണ്​ അദ്ദേഹം.


Next Story

Popular Stories