ബോട്ട് യാത്രക്കിടെ അപകടം; യുഎസിൽ രണ്ടു മലയാളികൾ മുങ്ങി മരിച്ചു
യാത്രക്കിടെ ബോട്ട് കേടായതിനെ തുടർന്ന് വെളളത്തിലിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
20 April 2022 4:05 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വാഷിംഗ്ടൺ: ബോട്ട് യാത്രക്കിടെ രണ്ടു മലയാളികൾ യുഎസിൽ മുങ്ങി മരിച്ചു. എറണാകുളം രാമമംഗലം കടവ് ജംഗ്ഷനു സമീപം താനുവേലിൽ ബിജു എബ്രഹാം(49) സുഹൃത്ത് തോമസ് ആന്റണി എന്നിവരാണ് മുങ്ങി മരിച്ചത്. ഇരുവരും എറണാകുളം സ്വദേശികളാണ്. യാത്രക്കിടെ ബോട്ട് കേടായതിനെ തുടർന്ന് വെളളത്തിലിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. തിങ്കൾ വൈകീട്ടായിരുന്നു അപകടം.
മരിച്ച ബിജുവിന്റെ ഉടമസ്ഥതയിലുള്ള ബോട്ടിൽ യുഎസിലെ ഡാലസിൽ റേഹബാർഡിയാത്രക്കിടെ ബോട്ട് കേടായതിനെ തുടർന്ന് വെളളത്തിലിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. തിങ്കൾ വൈകീട്ടായിരുന്നു അപകടം.ലെ തടാകത്തിൽ യാത്ര ചെയ്യവെയാണ് അപകടം. യാത്രക്കിടെ ബോട്ട് തകരാറിലായതിനെ തുടർന്ന് നന്നാക്കാനായി വെളളത്തിലിറങ്ങിയ ബിജു മുങ്ങിപ്പോവുകയായിരുന്നു. ബിജുവിനെ രക്ഷിക്കാനുളള ശ്രമത്തിനിടെ ആന്റണിയും അപകടത്തിൽപെടുകയായിരുന്നു.
ബിജു ഡാലസിൽ വിനോദ സഞ്ചാര, റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു. ബിജു കുടുംബ സമേതം യുഎസിൽ താമസിച്ച് വരുകയായിരുന്നു. നാട്ടിലേക്ക് വരാനുളള തയ്യാറെടുപ്പിലായിരുന്നു ഇവർ. ഭാര്യ സവിത ഡാലസിൽ നഴ്സാണ്, മക്കൾ ഡിലൻ, എയ്ഡൻ, റയാൻ എന്നിവരാണ്.
STORY HIGHLIGHTS: Two malayalees drown in US during a boat trip
- TAGS:
- USA
- Boat accident
- Expat Death
- Drown