ട്വിറ്റര്‍ ഇനി ഇലോണ്‍ മസ്കിന്റേത്; പരാഗ് അഗര്‍വാള്‍ പുറത്ത്
28 Oct 2022 4:15 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സാന്‍ ഫ്രാന്‍സിസ്കോ: പ്രമുഖ സാമൂഹിക മാധ്യമ കമ്പനി സ്വന്തമാക്കി ഇലോണ്‍ മസ്ക്. കോടതി നിര്‍ദേശമനുസരിച്ച് കരാര്‍ നടപ്പിലാക്കാനുള്ള കാലാവധി തീരാന്‍ മണിക്കൂറുകള്‍ ബാക്കി ഉള്ളപ്പോള്‍ ആണ് മസ്ക് ട്വിറ്റര്‍ സ്വന്തമാക്കിയത്.
കമ്പനി സ്വന്തമാക്കിയതിന് പിന്നാലെ സിഇഒ പരാഗ് അഗര്‍വാള്‍, കമ്പനി സിഎഫ്ഒ, ലീഗല്‍ പോളിസി ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി മേധാവി എന്നിവരെ മസ്ക് പിരിച്ചുവിട്ടു.
കഴിഞ്ഞ ദിവസം മസ്ക് തന്റെ ബയോ ചീഫ് ട്വീറ്റ് എന്നാക്കിയിരുന്നു. സാന്‍ഫ്രാന്‍സിസ്കോയില്‍ ഉള്ള ട്വിറ്റര്‍ ആസ്ഥാനവും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. ബുധനാഴ്ച ഒരു സിങ്കുമായാണ് മസ്ക് ട്വിറ്റര്‍ ആസ്ഥാനത്ത് എത്തിയത്. പുതിയ ഉത്തരവാദിത്വവുമായി പൊരുത്തപ്പെടുത്തുന്നതിനാണ് സിങ്കുമായി എത്തിയതെന്ന് വീഡിയോ പങ്കുവെച്ച് മസ്ക് പറഞ്ഞു.
Story Highlights: Twitter CEO Parag Agrawal Fired As Elon Musk Takes Over Company