Top

നിങ്ങളെ ശല്യപ്പെടുത്തുന്നവരുണ്ടോ അവരുടെ പേര് പാറ്റയ്ക്ക് നൽകാം; അവസരം ഒരുങ്ങുന്നത് കാനഡയിൽ

വരുന്ന പ്രണയ ​ദിനത്തിലാണ് വ്യത്യസ്തമായുളള ക്യാമ്പെയ്‌ൻ സംഘടിപ്പിച്ചിരിക്കുന്നത്

20 Jan 2023 9:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിങ്ങളെ ശല്യപ്പെടുത്തുന്നവരുണ്ടോ അവരുടെ പേര് പാറ്റയ്ക്ക് നൽകാം; അവസരം ഒരുങ്ങുന്നത് കാനഡയിൽ
X

ടൊറന്റോ: നിങ്ങളെ ശല്യപ്പെടുത്തുന്നവരുണ്ടോ അവരുടെ പേര് പാറ്റയ്ക്ക് നൽകാനുളള അവസരം ഒരുക്കുകയാണ് ടൊറന്റോ വൈൽഡ് ലൈഫ് കൺസർവൻസി. വരുന്ന പ്രണയ ​ദിനത്തിലാണ് വ്യത്യസ്തമായുളള ക്യാമ്പെയ്‌ൻ സംഘടിപ്പിച്ചിരിക്കുന്നത്. നെയിം-എ-റോച്ച് എന്നാണ് ക്യാമ്പെയിന് നൽകിയിരിക്കുന്ന പേര്.

ട്വീറ്റിലൂടെയാണ് കമ്പനി ഈ ക്യാമ്പെയിനെ കുറിച്ച് പ്രഖ്യാപിച്ചത്. "റോസാപ്പൂക്കൾ ചുവപ്പാണ്; വയലറ്റുകൾ നീലയാണ്... നിങ്ങളുടെ ജീവിതത്തിൽ നിങ്ങളെ ശല്യപ്പെടുത്തുന്ന ആരെങ്കിലും ഉണ്ടോ? എന്നാൽ ഈ പ്രണയ​ദിനത്തിൽ അവരുടെ പേര് പാറ്റയ്ക്ക് നൽകാം. അതിലൂടെ അവർക്ക് ആശ്വാസം നൽകാം" എന്നാണ് കമ്പനി ട്വീറ്റ് ചെയ്തത്.

ക്യാമ്പെയിനിൽ പങ്കെടുക്കാനായി ചുരുങ്ങിയത് $25 (1507 രൂപ)യാണ് സംഭാവനയായി നൽകേണ്ടത്. താത്പര്യമുളള പേര് വെബ്സൈറ്റിലൂടെ നൽകാമെന്നും ടൊറന്റോ വൈൽഡ് ലൈഫ് കൺസർവൻസി അറിയിച്ചു. നിങ്ങളുടെ പ്രണയിതാക്കളെ മാത്രമല്ല സുഹൃത്ത്, ബന്ധുക്കൾ തുടങ്ങി നിങ്ങളെ ശല്യപ്പെടുത്തുന്നവരുടെ പേര് പാറ്റയ്ക്കായി നിര്ർദേശിക്കാം.

STORY HIGHLIGHTS: This Canada Zoo Will Let You Name A Cockroach After Your Ex For Valentine's Day

Next Story