Top

മുണ്ടുടുത്ത സമന്‍ അലി സര്‍ക്കാരിനെ തിയ്യേറ്ററില്‍ കയറ്റിയില്ല, മുണ്ടുടുത്ത് നിരവധി പേര്‍; അവസാനം ക്ഷണം

സമന്‍ അലിയുടെ വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ പ്രതിഷേധമെന്ന നിലയില്‍ ലുങ്കിയുടുത്ത് തിയേറ്ററിലേക്ക് എത്തിയിരുന്നു

5 Aug 2022 5:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുണ്ടുടുത്ത സമന്‍ അലി സര്‍ക്കാരിനെ തിയ്യേറ്ററില്‍ കയറ്റിയില്ല, മുണ്ടുടുത്ത് നിരവധി പേര്‍; അവസാനം ക്ഷണം
X

ധാക്ക: വസ്ത്രധാരണത്തിന്റെ പേരില്‍ ആളുകളെ മാറ്റി നിര്‍ത്തുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേരുന്ന ഒന്നല്ല. എന്നാല്‍ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ ഇപ്പോഴും നാം കേള്‍ക്കാറുണ്ട് എന്നതാണ് വാസ്തവം. സമൂഹമാധ്യമങ്ങള്‍ വ്യാപകമായതോടെ ഇതുപോലുള്ള വാര്‍ത്തകള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. അത്തരത്തിലുള്ളൊരു സംഭവം കൂടി ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറലായിരിക്കുകയാണ്.

ലുങ്കിയുടുത്ത് വന്നതിന്റെ പേരില്‍ ബംഗ്ലാദേശിലെ ധാക്കയിലെ മള്‍ട്ടി പ്ലക്‌സ് തിയേറ്ററില്‍ പ്രവേശനം നിഷേധിച്ചെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരാള്‍. ഇക്കാര്യം പറഞ്ഞുകൊണ്ട് സമൂഹമാധ്യമത്തില്‍ ഇയാള്‍ പങ്കുവെച്ച വീഡിയോ നിമിഷ നേരം കൊണ്ട് വൈറലാവുകയായിരുന്നു. സിനിമ കാണാനെത്തിയ തനിക്ക് ലുങ്കി ഉടുത്ത് വന്നതിന്റെ പേരില്‍ ടിക്കറ്റ് നല്‍കിയില്ല എന്നാണ് സമന്‍ അലി സര്‍ക്കാര്‍ എന്നയാള്‍ വീഡിയോയില്‍ പറയുന്നത്.

സമന്‍ അലിയുടെ വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ പ്രതിഷേധമെന്ന നിലയില്‍ ലുങ്കിയുടുത്ത് തിയേറ്ററിലേക്ക് എത്തിയിരുന്നു. ഇനിയും ആളുകള്‍ തിയേറ്ററിലേക്ക് പോകാനിരിക്കവെയാണ് ഇത് തെറ്റിദ്ധാരണയുടെ പേരില്‍ ഉണ്ടായതാണെന്ന് വിശദീകരിച്ച് സ്റ്റാര്‍ സിനിപ്ലക്‌സ് രംഗത്തുവരുന്നത്. വസ്ത്രത്തിന്റെ പേരില്‍ ആരേയും മാറ്റി നിര്‍ത്തുന്ന നയം തങ്ങള്‍ക്കില്ലെന്ന് വിശദീകരിച്ച തിയേറ്റര്‍ അധികാരികള്‍ സമന്‍ അലി സര്‍ക്കാരിനേയും കുടുംബത്തേയും സിനിമ കാണാന്‍ തിയേറ്ററിലേക്ക് ക്ഷണിക്കുകയായിരുന്നു.

ചിത്രത്തില്‍ വേഷമിട്ട ഒരു താരവും സമന്‍ അലിയോടൊപ്പം സിനിമ കാണാന്‍ തിയേറ്ററില്‍ എത്തി. കുട്ടികളും സ്ത്രീകളുമടക്കമുള്ള സമന്‍ അലിയുടെ കുടുംബം സിനിമ കാണാനെത്തിയതിന്റെ ഫോട്ടോയും സ്റ്റാര്‍ സിനിപ്ലക്‌സ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

Story highlights: Theatre restricted entry for a common man for wearing a lungi; Finally the invitation

Next Story