ടെക്സസ് കൊലയാളിയുടെ ആദ്യ ഇര സ്വന്തം മുത്തശ്ശി; കൊലക്കുപയോഗിച്ച ആയുധങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു
25 May 2022 8:51 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ടെക്സാസ്: അമേരിക്കയെ വിറപ്പിച്ച കൂട്ടക്കൊല നടത്തിയ കൗമാരക്കാരന്റെ തോക്കിന് ആദ്യം ഇരയായത് സ്വന്തം മുത്തശ്ശി തന്നെയായിരുന്നു. പിന്നീടാണ് ടെക്സാസിലെ സ്കൂളിലെത്തി പത്തൊന്‍പത് കുട്ടികള്‍ക്കും രണ്ട് അധ്യാപരുള്പ്പടെ മുന്ന് സ്ക്കൂള് ജിവനക്കാര്‍ക്കും നേരെ ഇയാള്‍ നിറയൊഴിക്കുന്നത്. യുവെല്ഡിയില് നിന്നുള്ള സാല്‍വദോര്‍ റാമോസ് എന്ന പതിനെട്ടുകാരനാണ് അമേരിക്കയെ വിറപ്പിച്ച കൂട്ടക്കൊല നടത്തിയത്. കൊലയാളിയെ സംഭവസ്ഥലത്തുവെച്ചുതന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചുകൊലപ്പെടുത്തി.
കൈത്തോക്കും റൈഫിളും ഉപയോഗിച്ചാണ് റാമോസ് മുത്തശ്ശിയേയും പത്തൊന്‍പത് കുട്ടികളേയും രണ്ട് അധ്യാപരുള്പ്പടെ മുന്ന് സ്കൂള്‍ ജിവനക്കാക്കാരേയും കൂട്ടക്കുരുതിക്കിരയാക്കിയത്. അല്പദിവസങ്ങള്ക്ക് മുന്‍പായി സാല്‍വോദര്‍ കൂട്ടക്കൊലക്ക് ഉപയോഗിച്ച ആയുധങ്ങളുടെ ചിത്രങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. സ്കൂളിലെ ആക്രമണത്തിലും ഇതേ ആയുധങ്ങളാണ് സാല്‍വദോര്‍ ഉപയോഗിച്ചതെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്.
അതിനിടെ ലോകത്തെ മുഴുവന്‍ ഞെട്ടിച്ച ടെക്സാസ് കൂട്ടക്കൊലയില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ടെക്സസ് ഗവര്‍ണ്ണര്‍ ഗ്രഗ് അബോട്ട് വ്യക്തമാക്കി. ടെക്സസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം പൊതുസുരക്ഷാ വകുപ്പും സംയുക്തമായി അന്വേഷണം നടത്തുമെന്നും ഗ്രഗ് അബോട്ട് വിശദമാക്കി.
അതേസമയം, തോക്കുകള്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം വരുത്തേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ക്കാണ് ടെക്സസ് കൂട്ടക്കുരുതി തുടക്കമിട്ടിരിക്കുന്നത്. അമേരിക്കയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ചിക്കാഗോയില്‍ സമാനമായ സംഭവത്തില്‍ തോക്കുധാരി വഴി യാത്രാക്കാരനെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.
STORY HIGHLIGHTS: Texas school shooting: Teen opened fire on grandma before killing 19 kids, teachers