Top

റഷ്യക്കെതിരെ യുദ്ധമുന്നണിയില്‍ തമിഴ്‌നാട്ടുകാരനായ വിദ്യാര്‍ത്ഥിയും; സെെനികേഷ് യുക്രെയ്ന്‍ സൈന്യത്തില്‍ ചേര്‍ന്നു

യുക്രൈനിലെ നാഷണല്‍ എയറോ സ്പേസ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായ സായ് നികേഷിനെ സംഘര്‍ഷം ആരംഭിച്ചത് മുതല്‍ ബന്ധപ്പെടാന്‍ കുടുംബത്തിന് സാധിച്ചില്ല

8 March 2022 7:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റഷ്യക്കെതിരെ യുദ്ധമുന്നണിയില്‍ തമിഴ്‌നാട്ടുകാരനായ വിദ്യാര്‍ത്ഥിയും; സെെനികേഷ് യുക്രെയ്ന്‍ സൈന്യത്തില്‍ ചേര്‍ന്നു
X

കീവ്: റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടാന്‍ യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സെെനികേഷ് രവിചന്ദ്രന്‍. റഷ്യക്കെതിരെ യുദ്ധമുന്നണിയില്‍ നിന്നു തന്നെ പോരാടണമെന്ന ലക്ഷ്യവുമായാണ് സെെനികേഷ് സൈന്യത്തില്‍ ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്. കോയമ്പത്തൂര്‍ സ്വദേശിയാണ് ഇരുപത്തൊന്നുകാരനായ സായ്.

യുക്രൈനിലെ നാഷണല്‍ എയറോ സ്പേസ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായ സെെനികേഷിനെ സംഘര്‍ഷം ആരംഭിച്ചത് മുതല്‍ ബന്ധപ്പെടാന്‍ കുടുംബത്തിന് സാധിച്ചില്ല. തുടര്‍ന്ന് പരിഭ്രാന്തരായ ബന്ധുക്കള്‍ നയതന്ത്രകാര്യാലയവുമായി ബന്ധപ്പെടുകയായിരുന്നു. അതുവഴി സെെനികേഷിനെ ബന്ധപ്പെട്ടപ്പോഴാണ് താന്‍ യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്നതായി യുവാവ് ബന്ധുക്കളെ അറിയിക്കുന്നത്.

2018ലാണ് യുവാവ് എയറോ സ്പേസ് സര്‍വ്വകലാശാലയില്‍ ചേരുന്നത്. 2022 ഓടെ ഖാര്‍കിവില്‍ നിന്ന് പഠനം പൂര്‍ത്തീകരിച്ച് തിരിച്ചുവരാനിരിക്കുകയായിരുന്നു. അതിനിടെയാണ് റഷ്യന്‍-യുക്രെയിന്‍ യുദ്ധം പൊട്ടിപുറപ്പെടുന്നത്. തുടര്‍ന്ന് യുക്രൈനെ പിന്തുണച്ച് സെെനികേഷ് രാജ്യത്തിന്റെ അര്‍ദ്ധസൈനിക വിഭാത്തില്‍ ചേരുകയായിരുന്നു.

Next Story

Popular Stories