Top

തായ്‌വാന്‍ സന്ദർശനം; നാൻസി പെലോസിക്ക് ചൈനയുടെ ഉപരോധം

ചൈനയുടെ തായ്‌വാൻ സന്ദർശിക്കാൻ പെലോസി നിർബന്ധം പിടിച്ചു.

5 Aug 2022 10:32 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തായ്‌വാന്‍ സന്ദർശനം; നാൻസി പെലോസിക്ക് ചൈനയുടെ ഉപരോധം
X

ബെയ്ജിങ്: തായ്‌വാന്‍ സന്ദർശിച്ച അമേരിക്ക‍ൻ ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിക്ക് ഉപരോധമേർപ്പെടുത്തി ചൈന. നാൻസി പെലോസിയുടെ കുടുംബാം​ഗങ്ങൾക്കും ചൈന ഉപരോധമേർപ്പെടുത്തിയിട്ടുണ്ട്. ഏതെല്ലാം ഉപരോധങ്ങളാണു ചുമത്തിയതെന്നു വ്യക്തമല്ല. തായ്‌വാനിന് ചുറ്റുമുള്ള ആറ് പ്രദേശങ്ങളിൽ ചൈനീസ് സൈന്യം രണ്ടാം ദിവസവും ആക്രമണങ്ങൾ തുടരുന്നതിനിടെയാണ് നടപടികൾ.

ആറ് മേഖലകളിലെ ജലവും വ്യോമ ​ഗതാ​ഗതം ചൈന തടസ്സപ്പെടുത്തിയിട്ടുണ്ട്. ചൈനയുടെ സൈനികാഭ്യാസം തായ്‌വാനിലേക്കുള്ള ഷിപ്പിംഗിലും വ്യോമ ​ഗതാ​ഗതത്തിനും തടസ്സങ്ങൾ സൃഷ്ട്ടിച്ചിട്ടുണ്ട്. ചൈനയുടെ പ്രത്യേക്രമണം ഞായറാഴ്ച വരെ തുടരുമെന്നാണ് റിപ്പോർട്ട്.

'ചൈനയുടെ ഉയർന്ന ആശങ്കകളും എതിർപ്പും അവഗണിച്ച്, ചൈനയുടെ തായ്‌വാൻ സന്ദർശിക്കാൻ പെലോസി നിർബന്ധം പിടിച്ചുവെന്ന്' ചൈനയുടെ വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച പറഞ്ഞു.

'പെലോസിയുടെ കടുത്ത പ്രകോപനത്തിന് മറുപടിയായി, ചൈനയുടെ നിയമങ്ങൾക്കനുസൃതമായി പെലോസിക്കും അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കും ഉപരോധം ഏർപ്പെടുത്താൻ ചൈന തീരുമാനിക്കുന്നു.' എന്ന് ചൈനീസ് അധികൃതർ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. ഉപരോധം എന്തായിരിക്കുമെന്ന് കൃത്യമായി പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല.

നാൻസി പെലോസിയുടെ തായ്‌വാന്‍ സന്ദർശനം യുഎസ്-ചൈന ബന്ധത്തില്‍ വിളളലുണ്ടാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ചൈനീസ് പ്രതിനിധി ക്വിൻ ഗാങ്ങിനെ വിളിച്ചുവരുത്തി ചൈനയുടെ സൈനികാഭ്യാസത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതായി വാഷിംഗ്ടൺ വെള്ളിയാഴ്ച അറിയിച്ചു. തായ്‌വാനു നേരെയുളള നാവികാഭ്യാസത്തിനിടെ മിസൈലുകൾ തൊടുത്ത നടപടി അപലപനീയമാണെന്ന് യുഎസ് ആഭ്യന്തര സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.

പെലോസി തായ്‌വാനില്‍ വിമാനമിറങ്ങിയതിനു പിന്നാലെ ചൈന സൈനിക വിന്യാസം ആരംഭിച്ചിരുന്നു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 21 യുദ്ധവിമാനങ്ങള്‍ ചൊവ്വാഴ്ച്ച തങ്ങളുടെ വ്യോമ പ്രതിരോധ മേഖലയില്‍ കടന്നതായി തായ്‌വാന്റെ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. തായ്‌വാന് ചുറ്റും സമുദ്രത്തിലേക്ക് നിരവധി മിസൈലുകള്‍ ചൈന വര്‍ഷിച്ചതായാണ് റിപ്പോര്‍ട്ട്. തായ്‌വാന്റെ വടക്ക്-കിഴക്കന്‍, തെക്ക്- പടിഞ്ഞാറന്‍ തീരത്തിന് സമീപത്തുള്ള സമുദ്ര ഭാഗത്തും ആകാശത്തും നിരവധി മിസൈലുകള്‍ വര്‍ഷിച്ചതായി ചൈനയുടെ ഈസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡ് വ്യക്തമാക്കി. 1996ലാണ് ഇതിനുമുന്‍പ് ചൈന തായ്‌വാന് ഭീഷണി ഉയര്‍ത്തി സൈനികാഭ്യാസ പ്രകടനം നടത്തിയത്.

STORY HIGHLIGHTS: China sanctions Nancy Pelosi, cancels key US dialogues over Taiwan row

Next Story