പുടിന്റെ മുന്നറിയിപ്പ് വകവെച്ചില്ല; യുക്രെയ്ന് ആയുധ ശേഖരത്തിന്റെ കപ്പലയച്ച് സ്പെയ്ൻ രാഞ്ജി
30 April 2022 2:09 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മാഡ്രിഡ്: റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കുന്ന യുക്രെയ്നിലേക്ക് ഗ്രനേഡുകളുടെ ചരക്ക് അയച്ച് സ്പെയ്ൻ രാഞ്ജി ലെറ്റിഷ്യ. റഷ്യക്കെതിരായ യുദ്ധം ജയിക്കട്ടെയെന്ന ആശംസാ കാർഡോട് കൂടിയാണ് കപ്പൽ അയച്ചിരിക്കുന്നത്. ഞാൻ നിങ്ങൾക്ക് വിജയം നേരുന്നു. സ്നേഹത്തോടെ ലെറ്റീഷ്യ, സ്വന്തം കൈപ്പടയിൽ സ്പാനിഷ് രാഞ്ജി എഴുതിയതിങ്ങനെ.
യുദ്ധത്തില്‍ പാലായനം ചെയ്യുന്ന നിരവധി യുക്രെയ്ന് പൗരര്‍ക്ക് സ്പെയ്ന്‍ നിലവില്‍ അഭയം നല്‍കുന്നുണ്ട്. സ്പാനിഷ് രാജകുടുംബവും അഭയാര്‍ത്ഥികളോട് അനുഭാവപൂര്‍ണമായ സമീപനമാണ് സ്വീകരിക്കുന്നത്. ഫിലിപ് രാജാവും ലെറ്റിഷ്യ രാഞ്ജിയും യുക്രെയ്ന് അഭയാര്‍ത്ഥികളെ സഹായിക്കുന്ന മാഡ്രിഡിലെ റെഡ് ക്രോസ് ക്രൈസിസ് യൂണിറ്റിനെ സന്ദര്‍ശിച്ചിരുന്നു.
അതേസമയം യുക്രെയ്നിലേക്കുള്ള ആക്രമണം റഷ്യൻ സേന തുടർന്നു കൊണ്ടിരിക്കുകയാണ്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആയുധ വിതരണത്തെ തടസ്സപ്പെടുത്താൻ തങ്ങളുടെ റെയിൽവേ സൗകര്യങ്ങൾ നശിപ്പിക്കാൻ റഷ്യ ശ്രമിക്കുന്നതായി യുക്രെയ്ൻ സൈനിക കമാൻഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു,
യുക്രെയ്നിന് സഹായം നല്കുന്ന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനും രംഗത്തെത്തിയിരുന്നു. 'റഷ്യയെ പരാജയപ്പെടുത്തുമെന്ന ധാരണയില്‍ യുക്രെയ്നെ സഹായിക്കുന്ന രാജ്യങ്ങള്‍ പ്രത്യാഘാതം നേരിടുമെന്നും ബാലസ്റ്റിക്ക് മിസൈലുകള്‍ ഉള്‍പ്പെടെ വന്‍ ആണവായുധ ശേഖരം റഷ്യയുടെ കൈവശമുണ്ടെന്നുമായിരുന്നു പുടിന്റെ മുന്നറിയിപ്പ്. യുക്രെയ്ന് ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുമെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ജര്‍മനിയില്‍ നടന്ന ഉച്ചക്കോടിയിലാണ് യുക്രെയ്നിന് അനുകൂലമായ തീരുമാനമെടുത്തത്. യുദ്ധ വിമാനങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള അമ്പത് ടാങ്കുകള്‍ കൈമാറുമെന്ന് ജര്‍മനി അറിയിച്ചിരുന്നു.
Story highlight: Spain's queen gifts grenade shipment to Ukraine