Top

യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന് നേരെ റഷ്യൻ ആക്രമണം

യുക്രൈൻ നഗരമായ എനർഗൊദാർ നഗരത്തിലെ സേപോർസെയിയ ആണവനിലയത്തിൽ ആക്രമണമുണ്ടായതായി യുക്രെയ്നിയൻ സെെന്യം

4 March 2022 3:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന് നേരെ റഷ്യൻ ആക്രമണം
X

തീവ്രമായ പോരാട്ടത്തിനിടെ യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന് നേരെ റഷ്യൻ സെെന്യം ആക്രമണം നടത്തിയെന്ന് യുക്രെയ്ൻ. വ്യാഴാഴ്ച രാത്രിയാണ്, യുക്രൈൻ നഗരമായ എനർഗൊദാർ നഗരത്തിലെ സേപോർസെയിയ ആണവനിലയത്തിൽ ആക്രമണമുണ്ടായതെന്ന് യുക്രെയ്നിയൻ സെെന്യം സ്ഥിതീകരിച്ചു.

പ്രാദേശിക സേനയും റഷ്യൻ സൈനികരും തമ്മിൽ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നതെന്ന് എനർഗൊദാറിന്റെ മേയർ ദിമിട്രോ ഒർലോവ് സമുഹമാധ്യമത്തിലൂടെ പറഞ്ഞു. പ്ലാന്റ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ റഷ്യൻ സൈന്യം ശക്തമാക്കുകയാണെന്നും ടാങ്കുകളുമായി നഗരത്തിൽ പ്രവേശിച്ചതായും യുക്രെയ്ൻ അധികൃതർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ആണവനിലയത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും റഷ്യൻ സൈന്യം വെടിയുതിർത്തെന്ന് യുക്രൈനിയൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ട്വീറ്റിലൂടെ പറഞ്ഞു. നിലയം തകർന്നാൽ ചെർണോബിൽ ദുരന്തക്കേൾ 10 ഇരട്ടി പ്രഹരശേഷിയുള്ള ദുരന്തമുണ്ടാകുമെന്നും ദിമിത്രോ കുലേബ പറഞ്ഞു. അതേസമയം റഷ്യൻ സേനയുടെ ആക്രമണത്തെ തുടർന്ന് സ്റ്റേഷനിൽ തീപടർന്നുവെങ്കിലും ആണവ നിലയം ഇപ്പോൾ സുരക്ഷിതമാണെന്ന് ഉക്രേനിയൻ അധികൃതർ പറഞ്ഞു.

Story highlights: Russian attack on Europe's largest nuclear power plant

Next Story