Top

റഷ്യക്ക് നഷ്ടപ്പെടുന്നത് നിരവധി സൈനികരെ; യുദ്ധ ഭൂമിയിലേക്ക് മറ്റ് രാജ്യങ്ങളിൽ നിന്നും ആളെ ഇറക്കുന്നെന്ന് യുകെ

16 March 2022 11:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റഷ്യക്ക് നഷ്ടപ്പെടുന്നത് നിരവധി സൈനികരെ; യുദ്ധ ഭൂമിയിലേക്ക് മറ്റ് രാജ്യങ്ങളിൽ നിന്നും ആളെ ഇറക്കുന്നെന്ന് യുകെ
X

യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യയുടെ സൈനിക ബലം കുറയുന്നെന്ന് യുകെ പ്രതിരോധ മന്ത്രാലയം. റഷ്യയുടെ നിരവധി സൈനികർ ഇതിനകം കൊല്ലപ്പെട്ടെന്നും ഈ വിടവ് നികത്താൻ വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ യുദ്ധം ചെയ്യാൻ ആളുകളെ ഇറക്കുകയാണെന്നും യുകെ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

''ആളുകളുടെ നഷ്ടം നികത്തുന്നതിനും പകരം വയ്ക്കുന്നതിനുമായി റഷ്യ വലിയ രീതിയിൽ ശ്രമിക്കുന്നുണ്ട്. സുസ്ഥിരമായ യുക്രെയ്ൻ ചെറുത്തു നിൽപ്പിന് മുന്നിൽ റഷ്യ ആക്രമണ പ്രവർത്തനങ്ങൾ നടത്താൻ പാട് പെടുകയാണ്,'' യുകെ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

റഷ്യ അർമേനിയ, സിറിയ എന്നിവിടങ്ങളിൽ നിന്ന് സൈന്യത്തെ വീണ്ടും വിന്യസിക്കുന്നുണ്ടെന്നും സ്വകാര്യ മിലിട്ടറി ഏജൻസികളെയും അനധികൃതമായ കേന്ദ്രങ്ങളിൽ നിന്നും പോരാളികളെ ഇറക്കുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. റഷ്യ ഇതുവരെ പിടിച്ചടക്കിയ യുക്രെയ്ൻ മേഖലകളുടെ നിയന്ത്രണം ഇവരെ ഏൽപ്പിക്കുകയാണെന്നും യുകെ പ്രതിരോധ മന്ത്രാലയം പറയുന്നു. സിറിയയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് റഷ്യ ആളുകളെ റിക്രൂട്ട് ചെയ്യുന്നെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

STORY HIGHLIGHT: RUSSIA FACE HEAVY LOSSES IN UKRAINE SAYS UK

Next Story