Top

ബ്രിട്ടന്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ രണ്ടാം റൗണ്ടിലും ഋഷി സുനക്; മത്സരത്തില്‍ നിന്ന് പുറത്തായി സുവല്ല

14 July 2022 5:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബ്രിട്ടന്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ രണ്ടാം റൗണ്ടിലും ഋഷി സുനക്; മത്സരത്തില്‍ നിന്ന് പുറത്തായി സുവല്ല
X

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജനും കണ്‍സെര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ ഋഷി സുനക് രണ്ടാം റൗണ്ടിലും മുന്നില്‍. രണ്ടാം റൗണ്ടില്‍ 101 വോട്ടാണ് സുനക് നേടിയത്. ഈ റൗണ്ട് അവസാനിക്കുമ്പോള്‍ അഞ്ചു പേരാണ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഉള്ളത്.

മറ്റൊരു ഇന്ത്യന്‍ വംശജ, ഫ്രേയിലെ അറ്റോണി ജനറലായ സുവല്ല ബ്രാവര്‍മാന്‍ രണ്ടാം റൗണ്ടില്‍ മത്സരത്തില്‍ നിന്ന് പുറത്തായി. 30 വോട്ടുകള്‍ നേടേണ്ടിടത്ത് 27 വോട്ടുകള്‍ മാത്രമാണ് സുവല്ലയ്ക്ക് നേടാനായത്. പെന്നി മോര്‍ഡന്റിന് 83 വോട്ടുകളും ലിസ് ട്രസിന് 64 വോട്ടുകളും കേമി ബദനോച്ചിന് 49 വോട്ടുകളും ടോം ടോഗന്‍ധതിന് 32 വോട്ടുകളും ലഭിച്ചു.

രാജ്യത്തെ സേവിക്കാനാവശ്യമായ എന്തും നല്‍കാന്‍ തയ്യാറാണ്. നമുക്ക് ഒരുമിച്ച് വിശ്വാസം പുനഃസ്ഥാപിക്കാമെന്നും സമ്പദ് വ്യവസ്ഥ തിരികെ കൊണ്ടുവരാമെന്നും രാജ്യത്തെ ഐക്യത്തിലേക്ക് തിരിച്ചുകൊണ്ടുവരാമെന്നും രണ്ടാം റൗണ്ടിലെ വിജയത്തിന് ശേഷം ഋഷി ട്വീറ്റ് ചെയ്തു.

നാലോ അഞ്ചോ ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിലൂടെയാകും പ്രധനമന്ത്രി സ്ഥാനത്തേക്കുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മത്സരാര്‍ത്ഥിയെ തെരഞ്ഞെടുക്കുക. ഈ മാസം അവസാനത്തോടെ ആരൊക്കെയാകും അവസാന റൗണ്ടിലെത്തുന്ന 2 പേരെന്ന് വ്യക്തമാകും. തുടര്‍ന്ന് നടക്കുന്ന അവസാന ഘട്ടത്തില്‍ തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ മുഴുവന്‍ അംഗങ്ങളും പങ്കെടുക്കും.

STORY HIGHLIGHTS: Rishi Sunak Tops Second Round Of Voting To Succeed Boris Johnson As UK PM

Next Story