Top

നാല് മന്ത്രിമാർ രാജി വെക്കണമെന്ന് ഋഷി സുനക്; ഉപപ്രധാനമന്ത്രിയായി ഡൊമനിക്ക് റാബ്

ലിസ് ട്രസ് മന്ത്രിസഭയില്‍ ഉണ്ടായിരുന്ന നാല് മന്ത്രിമാരോടാണ് രാജി വെക്കാന്‍ ആവശ്യപ്പെട്ടത്

25 Oct 2022 5:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാല് മന്ത്രിമാർ രാജി വെക്കണമെന്ന് ഋഷി സുനക്; ഉപപ്രധാനമന്ത്രിയായി ഡൊമനിക്ക് റാബ്
X

ലണ്ടന്‍: എത്രയും പെട്ടന്ന് ചുമതലകള്‍ ഏറ്റെടുക്കുമെന്ന് ചാള്‍സ് രാജകുമാരന് പ്രധാനമന്ത്രിയായി അധികാരമേറ്റ ഋഷി സുനകിന്റെ ഉറപ്പ്. പുതിയ മന്ത്രിസഭ തുടങ്ങുന്നതിനു മുമ്പ് ലിസ് ട്രസ് ടീമിലുണ്ടായിരുന്ന മന്ത്രിമാരോട് രാജി വെക്കാനും ഋഷി സുനക് നിര്‍ദേശിച്ചു. ലിസ് ട്രസ് മന്ത്രിസഭയില്‍ ഉണ്ടായിരുന്ന നാല് മന്ത്രിമാരോടാണ് രാജി വെക്കാന്‍ ആവശ്യപ്പെട്ടത്. വ്യവസായ മന്ത്രി ജാക്കോബ് റീസ് മോഗ്, നിയമ മന്ത്രി ബ്രാന്‍ഡോണ്‍ ലെവിസ്, തൊഴില്‍ , പെന്‍ഷന്‍ മന്ത്രി ക്ലോയി സ്മിത്ത് എന്നിവരോടാണ് രാജി ആവശ്യപ്പെട്ടത്.

അതേസമയം ഉപപ്രധാനമന്ത്രിയായി ഡൊമനിക്ക് റാബിനേയും, ധനകാര്യ മന്ത്രിയായി ജെര്‍മി ഹണ്ടിനേയും ഋഷി സുനക് നിയമിച്ചു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികെടക്കുമെന്ന് ജനങ്ങളെ അഭിസംബോാധന ചെയ്യവെ പറഞ്ഞു.

കൂടാതെ ആരോഗ്യ മേഖലകള്‍, സ്‌കൂളുകള്‍ തുടങ്ങിയ എല്ലാ മേഖലകളിലും വികസനം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ധന മന്ത്രിയായരിക്കെ കൊവിഡ് കാലത്ത് താന്‍ കൊണ്ട് വന്ന സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ വളരെ ശ്രദ്ധനേടിയിരുന്നു. ഇന്ന് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതി സന്ധി മറികെടക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: Rishi Sunak Sacks Several Ministers, Appoints Dominic Raab As Deputy PM

Next Story