Top

സ്ക്വിഡ് ഗെയിം ഷോ പ്രചരിപ്പിച്ചയാൾക്ക് വധശിക്ഷ?; ഉത്തരകൊറിയയിൽ നിന്നും ഞെട്ടിക്കുന്ന റിപ്പോർട്ട്

25 Nov 2021 8:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്ക്വിഡ് ഗെയിം ഷോ പ്രചരിപ്പിച്ചയാൾക്ക് വധശിക്ഷ?; ഉത്തരകൊറിയയിൽ നിന്നും ഞെട്ടിക്കുന്ന റിപ്പോർട്ട്
X

Koreanആ​ഗോള പ്രശസ്തി നേ‌‌ടിയ ദക്ഷിണ കൊറിയൻ സീരീസ് സ്ക്വിഡ് ​ഗെയിം ഷോയുടെ കോപ്പികൾ ഉത്തരകൊറിയയിൽ വിറ്റതിന് രാജ്യത്തെ ഒരു പൗരനെ വധശിക്ഷയ്ക്ക് വിധിച്ചതായി റിപ്പോർട്ട്. സ്വിക്ഡ് ​ഗെയിം കണ്ട മറ്റുള്ളവരെ ജയിൽ ശിക്ഷയ്ക്കും നിർബന്ധിത പണിയെടുപ്പിൽ ശിക്ഷയ്ക്കും വിധിച്ചയായും റേഡിയോ ഫ്രീ ഏഷ്യ റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ടിനെക്കുറിച്ച് ഉത്തരകൊറിയയിൽ നിന്നും ഇതുവരെ പ്രതികരണമൊന്നും വന്നിട്ടില്ല.സ്ക്വിഡ് ഗെയിം ഷോ പ്രചരിപ്പിച്ചയാൾക്ക് വധശിക്ഷ?; ഉത്തരകൊറിയയിൽ നിന്നും ഞെട്ടിക്കുന്ന റിപ്പോർട്ട്

സ്വിക്ഡ് ​ഗെയിം ഷോ തന്റെ പെൻഡ്രൈവിൽ കയറ്റിയതിന് ഒരു വിദ്യാർത്ഥിക്ക് ജീവപരന്ത്യം തടവ് ശിക്ഷ, സീരീസ് കണ്ട ആറ് വിദ്യാർത്ഥികൾക്ക് അഞ്ച് വർഷം തടവ്, സംഭവത്തിൽ വീഴ്ച വരുത്തിയ സ്കൂൾ അധികൃതർക്ക് ശിക്ഷയായി ഖനികളിൽ നിർബന്ധിത ജോലി എന്നിങ്ങനെയാണ് ശിക്ഷകൾ.

ജീവപരന്ത്യത്തിന് വിധിക്കപ്പെട്ട വിദ്യാർത്ഥി വിതരണക്കാരനിൽ നിന്നും സ്ക്വിഡ് ​ഗെയിമിന്റെ പകർപ്പ് യുഎസ്ബി ഡ്രൈവിലാക്കി വാങ്ങുകയും തന്റെ സുഹൃത്തുക്കൾക്കൊപ്പമിരുന്ന് കാണുകയുമായിരുന്നു. ചൈനയിൽ നിന്നാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിതരണക്കാരൻ സ്ക്വിഡ് ​ഗെയമിന്റെ പകർപ്പ് എത്തിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ അതിർത്തി അ‌ടച്ചിരിക്കുന്നതിൽ എങ്ങനെ ഇവ ഉത്തരകാറിയയിലെത്തി എന്ന് ഭരണ കൂ‌ടം അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാ​ഗമായ ക്രൂരമായ ചോദ്യം ചെയ്യലിന് പ്രതികൾ ഇരയായേക്കും എന്ന റിപ്പോർട്ടുമുണ്ട്.

പാശ്ചാത്യ ചിന്താ​ഗതി രാജ്യത്ത് വളരുന്നത് തടയുന്നതിനായി അടുത്തി‌ടെ ഉത്തരകൊറിയയിൽ കൊണ്ടുവന്ന പുതിയ നിയമപ്രകാരമാണ് ശിക്ഷ വിധിച്ചത്. ഈ നിയമപ്രകാരം വിദേശ രാജ്യങ്ങളിൽ നിന്ന്, പ്രത്യേകിച്ച് യുഎസ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സിനിമയും മറ്റും കൈവശം വെക്കുന്നതും വിതരണം ചെയ്യുന്നതും കുറ്റകരമാണ്.


Next Story

Popular Stories