Top

വിമാന കമ്പനികള്‍ക്ക് ആശ്വാസം; വ്യോമയാന ഇന്ധന വില 2.2 ശതമാനം കുറച്ചു

ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ( എടിഎഫ്) വില കിലോ ലിറ്ററിന് 3,084.94 രൂപയാണ് കുറച്ചത്.

16 July 2022 12:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിമാന കമ്പനികള്‍ക്ക് ആശ്വാസം; വ്യോമയാന ഇന്ധന വില  2.2 ശതമാനം കുറച്ചു
X

ഡല്‍ഹി:. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞതിനെ തുടര്‍ന്ന് പൊതുമേഖല എണ്ണക്കമ്പനികള്‍ വ്യോമയാന ഇന്ധനത്തിന്റെ വില കുറച്ചു. 2.2 ശതമാനമാണ് വില കുറച്ചത്. ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ വില കിലോ ലിറ്ററിന് 3,084.94 രൂപയാണ് കുറച്ചത്. ഈ വർഷം രണ്ടാം തവണയാണ് വിലയില്‍ കുറവുവരുത്തുന്നത്. അതേസമയം പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വില കുറച്ചിട്ടില്ല.

ആഗോള വില അടിസ്ഥാനമാക്കി എല്ലാ മാസവും ഒന്നാം തിയതിയും പതിനാറാം തിയതിയുമാണ് വ്യോമയാന ഇന്ധന വില പരിഷ്കരിക്കുന്നത്. 2022 ന് ശേഷം 11 തവണയാണ് വില കൂട്ടിയത്. ജൂണില്‍ വിലയില്‍ 16 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഇതോടെ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തുകയും ചെയ്തിരുന്നു. ജൂണ്‍ 16ന് എടിഎഫിന്റെ വില കിലോ ലിറ്ററിന് 19,757.13 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയതോടെ ആറുമാസത്തിനുള്ളില്‍ വിലയിരട്ടിയായി.

യുഎസ് ഉള്‍പ്പടെയുള്ള പ്രധാന സമ്പദ് വ്യവസ്ഥകള്‍ പ്രതിസന്ധി നേരിടുന്ന അന്താരാഷ്ട്ര എണ്ണ വിപണിയില്‍ എണ്ണ വില കുറഞ്ഞത്. വിമാനക്കമ്പനിയുടെ പ്രവര്‍ത്തന ചെലവിന്റെ 40ശതമാനവും ഇന്ധനത്തിനായാണ് മാറ്റിവെയ്ക്കുന്നത്.

story highlights: Relief for airlines; Aviation fuel prices were reduced by 2.2 percent

Next Story