Top

'ആത്മാഭിമാനത്തോടെ പ്രതിരോധിക്കാം'; പൗരന്മാര്‍ ആവശ്യപ്പെട്ടാല്‍ ആയുധം തരാമെന്ന് യുക്രൈന്‍ പ്രസിഡന്റ്

പൗരന്മാർ ആയുധമെടുക്കണമെന്ന് ആഹ്വാനം ചെയ്ത് യുക്രൈന്‍ പ്രസിഡന്‍റ്

24 Feb 2022 12:36 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആത്മാഭിമാനത്തോടെ പ്രതിരോധിക്കാം; പൗരന്മാര്‍ ആവശ്യപ്പെട്ടാല്‍ ആയുധം തരാമെന്ന് യുക്രൈന്‍ പ്രസിഡന്റ്
X

റഷ്യയെ പ്രതിരോധിക്കാന്‍ പൗരന്മാര്‍ ആവശ്യപ്പെട്ടാല്‍ ആയുധം തരാമെന്ന് യുക്രൈന്‍ പ്രസിഡന്റ്. ട്വിറ്ററിലാണ് പ്രസിഡന്റിന്റെ പ്രഖ്യാപനം. 'രാജ്യത്തെ പ്രതിരോധിക്കാന്‍ തയ്യാറുള്ള എല്ലാ പൗരന്മാര്‍ക്കും ആയുധങ്ങള്‍ നല്‍കാന്‍ തയ്യാറാണ്' യുക്രൈന്‍ പ്രസിഡന്റ് ട്വീറ്റ് ചെയ്തു.

അതേസമയം റഷ്യ യുക്രൈനിൽ ആക്രമണം തുടരുകയാണ്. അതിർത്തിയോട് ചേർന്ന വിവിധ യുക്രൈൻ നഗരങ്ങളിൽ റഷ്യൻ സൈന്യം മിസൈലാക്രമണം നടത്തി. ആക്രമണത്തിന്റെ ആദ്യ മണിക്കൂറുകളിൽ 40 യുക്രൈൻ സൈനികരും പത്തോളം പൗരൻമാരും കൊല്ലപ്പെട്ടു. യുക്രൈനിന്റെ വ്യോമ പ്രതിരോധ സംവിധാനവും റഷ്യ തകർത്തു.

അതേസമയം, റഷ്യയ്‌ക്കെതിരെ കനത്ത തിരിച്ചടി നൽകുകയാണ് യുക്രൈനും. റഷ്യൻ സൈന്യത്തിന്റെ ഏഴു വിമാനങ്ങളും ഹെലികോപ്ടറുകളും തകർത്തതായി യുക്രൈൻ അവകാശപ്പെട്ടു. അമ്പതോളം റഷ്യൻ സൈന്യത്തെ വധിച്ചതായും യുക്രൈൻ അറിയിച്ചു. ശാസ്ത്യ പ്രദേശത്ത് വെച്ച് നടന്ന പ്രത്യാക്രമണത്തിലാണ് 50 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. റഷ്യയ്ക്ക് മുന്നിൽ ആയുധം വെച്ച് കീഴടങ്ങില്ലെന്ന് യുക്രൈൻ പ്രഖ്യാപിച്ചു.

STORY HIGHLIGHTS: Ready to give weapons to citizen of ukraine president

Next Story