Top

'ഞാന്‍ ചിലപ്പോള്‍ ട്വിറ്റര്‍ വാങ്ങിയേക്കാം'; 'ഡയറക്ടര്‍മാരെയും മാറ്റുമെന്ന് സ്‌നൂപ്പ് ഡോഗ്

14 May 2022 9:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഞാന്‍ ചിലപ്പോള്‍ ട്വിറ്റര്‍ വാങ്ങിയേക്കാം; ഡയറക്ടര്‍മാരെയും മാറ്റുമെന്ന് സ്‌നൂപ്പ് ഡോഗ്
X

ചിലപ്പോള്‍ താന്‍ ട്വിറ്റര്‍ വാങ്ങിയേക്കുമെന്ന് റാപ്പര്‍ സ്‌നൂപ്പ് ഡോഗ്. വ്യാജ അക്കൗണ്ടുകളുടെ വിവരം പൂര്‍ണ്ണമായി ലഭിക്കുന്നത് വരെ ട്വിറ്റര്‍ വാങ്ങല്‍ താന്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന ടെസ്‌ല സിഇഓ ഇലോണ്‍ മസ്‌ക് പറഞ്ഞതിന് പിന്നാലെയാണ് സ്‌നൂപ്പര്‍ ഡോഗിന്റെ ട്വിറ്ററിലൂടെയുള്ള പ്രതികരണം. പരിഹാസത്തിലൂന്നിയാണ് സ്‌നൂപ്പിന്റെ പ്രതികരണം.

വാങ്ങിയാല്‍ താന്‍ നടപ്പിലാക്കാന്‍ പോകുന്ന മാര്‍ഗനിര്‍ദേശങ്ങളെ കുറിച്ചും സ്‌നൂപ്പ് വാചാലനായി. ഡയറക്ടര്‍ ബോര്‍ഡിലുള്ളവരെ മാറ്റും. എല്ലാവര്‍ക്കും വെരിഫൈഡ് അക്കൗണ്ട് നല്‍കും. വിമാനങ്ങളില്‍ സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

44 ബില്യണ്‍ ഡോളറിന്റെ കരാറിന് ട്വിറ്റര്‍ ബോര്‍ഡുമായി ധാരണയിലെത്തി ആഴ്ചകള്‍ പിന്നിടവെയാണ് മസ്‌കിന്റെ അപ്രതീക്ഷിത അറിയിപ്പ്. ട്വിറ്ററിലെ, വ്യാജ അക്കൗണ്ടുകള്‍ സംബന്ധിച്ച് വിശദ വിവരം ലഭിക്കുന്നത് വരെ ഡീല്‍ നിര്‍ത്തി വെച്ചിരിക്കുകയാണെന്നാണ് ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ തമാശയായി തുടരെ ട്വീറ്റുകള്‍ ഇടുന്ന മസ്‌ക് ഇത് കാര്യമായി പറഞ്ഞതാണോയെന്ന് വ്യക്തമല്ല.

വ്യാജ അക്കൗണ്ടുകളുടെ പേരില്‍ ഡീല്‍ നിര്‍ത്തി വെച്ചു എന്ന് മസ്‌ക് പറഞ്ഞത് തമാശയാവാനാണ് സാധ്യതയെന്നാണ് ഒരു വിഭാ?ഗം പറയുന്നത്. കാരണം സാധാരണ കമ്പനികള്‍ ഏറ്റെടുക്കല്‍, ലയന ഡീലുകള്‍ എന്നിവ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇത്തരം വിഷയങ്ങളില്‍ ചര്‍ച്ച ചെയ്ത് ധാരണയിലെത്താറുണ്ട്.മാത്രമല്ല ട്വിറ്ററില്‍ 5 ശതമാനം മാത്രം വ്യാജ അക്കൗണ്ടുകളെന്ന റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടാണ് മസ്‌കിന്റെ ട്വീറ്റിന് ആധാരം. യഥാര്‍ത്ഥത്തില്‍ ഈ കണക്ക് വിദ?ഗ്ധര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കുറവാണ്. ഒരു പോസിറ്റീവ് വാര്‍ത്തയുടെ പേരില്‍ ഏറ്റെടുക്കല്‍ നിര്‍ത്തിവെച്ചു എന്ന് മസ്‌ക് പറയുന്നത് തമാശയായി കണ്ടാല്‍ മതിയെന്നാണ് ഉയരുന്ന അഭിപ്രായം. എന്നാല്‍ മസ്‌കിന്റെ കാര്യമായതിനാല്‍ ഒന്നും പറയാനാവില്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

ഓഹരി ഒന്നിന് 54.20 ഡോളര്‍ എന്ന നിരക്കില്‍ 44 ബില്ല്യണ്‍ ഡോളറിനാണ് ഏപ്രിലില്‍ ട്വിറ്റര്‍ വാങ്ങാന്‍ മസ്‌ക് ധാരണയായത്. കൈമാറ്റം പൂര്‍ത്തിയാവുന്നതോടെ പൂര്‍ണ്ണമായും ഒരാളുടെ കയ്യിലുള്ള കമ്പനിയായി ട്വിറ്റര്‍ മാറും. ഏപ്രില്‍ ഒന്നിനുള്ള ട്വിറ്ററിന്റെ ഓഹരിയിലെ ക്ലോസിംഗ് മൂല്യത്തേക്കാള്‍ 38 ശതമാനം കൂടുതലാണ് കരാര്‍ തുക. ഓഹരി ഉടമകളുടെ സമ്മര്‍ദ്ദം മസ്‌കിന്റെ വാഗ്ദാനത്തെക്കുറിച്ച് ഗൗരവമായി പരിഗണിക്കാന്‍ കാരണമായെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. മികച്ച ഓഫറാണ് ഇതെന്ന് പല ഓഹരി ഉടമകളും വിലയിരുത്തിയിരുന്നു.

Story Highlights: RAPPER SNOOP DOGG SAYS MAY HAVE TO BUY TWITTER NOW

Next Story

Popular Stories