Top

'കഞ്ചാവ് കൈവശം വച്ചതിന് ആരും ജയിലില്‍ കിടക്കേണ്ടതില്ല'; ചെറിയ കഞ്ചാവ് കേസ് പ്രതികള്‍ക്ക് മാപ്പ് നല്‍കാന്‍ നിര്‍ദേശിച്ച് ജോ ബൈഡന്‍

7 Oct 2022 7:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കഞ്ചാവ് കൈവശം വച്ചതിന് ആരും ജയിലില്‍ കിടക്കേണ്ടതില്ല; ചെറിയ കഞ്ചാവ് കേസ് പ്രതികള്‍ക്ക് മാപ്പ് നല്‍കാന്‍ നിര്‍ദേശിച്ച് ജോ ബൈഡന്‍
X

വാഷിംഗ്ടണ്‍: ചെറിയ അളവില്‍ കഞ്ചാവ് കൈവശംവെച്ചതിന് ശിക്ഷിക്കപ്പെട്ട അമേരിക്കന്‍ പൗരന്മാര്‍ക്ക് മാപ്പ് നല്‍കി പ്രസിഡന്റ് ജോ ബൈഡന്‍. കഞ്ചാവ് കേസ് പ്രതികള്‍ക്ക് മാപ്പു നല്‍കാന്‍ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. ഇത് പ്രകാരമുള്ള ക്രിമിനല്‍ ശിക്ഷകള്‍ കുറക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുമെന്നും അറിയിച്ചു.

ചെറിയ അളവില്‍ കഞ്ചാവ് ഉപയോഗിക്കുകയും കൈവശം വെക്കുകയും ചെയ്തതിനാല്‍ നിരവധിയാളുകള്‍ക്ക് തൊഴിലും വിദ്യാഭ്യാസവും നഷ്ടപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബൈഡന്റെ പ്രഖ്യാപനം. കഞ്ചാവ് കൈവശംവെച്ചതിന് ആരും ജയിലില്‍ കിടക്കേണ്ടതില്ല. ഇതിന്റെ പേരില്‍ നിരവധി ജീവിതങ്ങള്‍ തകര്‍ന്നു പോയി. തെറ്റുകള്‍ തിരുത്തേണ്ട സമയമാണിതെന്നും ബൈഡന്‍ പറഞ്ഞു.

അതേ സമയം വന്‍തോതിലുള്ള കഞ്ചാവ് കടത്ത്, വിപണനം, പ്രായപൂര്‍ത്തിയായവര്‍ക്ക് വില്‍പന നടത്തല്‍ തുടങ്ങിയ കേസുകളില്‍ ഇളവ് നല്‍കില്ലെന്ന് ബൈഡന്‍ പറഞ്ഞു. 2019ല്‍ ജനസംഖ്യയുടെ 18 ശതമാനമെങ്കിലും കഞ്ചാവ് ഉപയോഗിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Story Highlights: President Joe Biden has pardoned all Americans who have been convicted at the national level of possessing small amounts of marijuana

Next Story