Top

ഗര്‍ഭിണിയായ ട്രാന്‍സ് പുരുഷന്‍; പുതിയ കുടുംബങ്ങളുടെ യാഥാര്‍ത്ഥ്യവുമായി കാല്‍വിന്‍ ക്ലെയ്ന്‍ പരസ്യം

മാത്യദിനത്തില്‍ പുറത്തിറക്കിയ ക്യാമ്പെയ്ന്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

13 May 2022 9:41 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗര്‍ഭിണിയായ ട്രാന്‍സ് പുരുഷന്‍; പുതിയ കുടുംബങ്ങളുടെ യാഥാര്‍ത്ഥ്യവുമായി കാല്‍വിന്‍ ക്ലെയ്ന്‍ പരസ്യം
X

ഫാഷന്‍ ബ്രാന്‍ഡായ കാല്‍വിന്‍ ക്ലീനിന്റെ പുതിയ പരസ്യ ക്യാമ്പെയ്‌നില്‍ ഗര്‍ഭിണിയായ ട്രാന്‍സ്‌ജെന്‍ഡര്‍ പുരുഷനെ അവതരിപ്പിക്കുകയാണ്. മാത്യദിനത്തില്‍ പുറത്തിറക്കിയ ക്യാമ്പെയ്ന്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. പുതിയ കുടുംബങ്ങളുടെ യഥാര്‍ത്ഥ്യവുമായാണ് പരസ്യം ഇറങ്ങുന്നത്.

റോബര്‍ട്ടോ ബീറ്റും എറിക്ക ഫെര്‍ണാണ്ടസുമാണ് പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്. ബ്രസീലില്‍ നിന്നുള്ള സ്ത്രീ-പുരുഷ ട്രാന്‍സ്‌ജെന്‍ഡര്‍ റിയാലിറ്റി ടിവി താരമാണ് റോബര്‍ട്ടോ ബീറ്റ്.

റോബര്‍ട്ടോ ബീറ്റിന്റെ ഗര്‍ഭധാരണത്തെക്കുറിച്ചും ഇരുവരും തങ്ങളുടെ മകന്‍ നോഹയുടെ വരവിനായി കാത്തിരിക്കുകയാണെന്നും ട്വിറ്ററിലെ പോസ്റ്റില്‍ പറയുന്നു. ' ഇന്ന് ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്കും അമ്മമാര്‍ക്കും പിന്തുണയായി ഞങ്ങള്‍ പുതിയ കുടുംബങ്ങളുടെ യാഥാര്‍ത്ഥ്യം വെളിച്ചത്തുകൊണ്ടുവരുകയാണ്.

തങ്ങളുടെ മകനായ നോഹ ഉടന്‍ തന്നെ വരുമെന്നും' ട്വിറ്ററിലെ പോസ്റ്റില്‍ പറയുന്നു. ദമ്പതികള്‍ കട്ടിലില്‍ കിടക്കുന്ന ചിത്രത്തിനൊപ്പം റോബര്‍ട്ടോ ബീറ്റ് കുഞ്ഞിനെ ചേര്‍ത്തുപിടിച്ചിരിക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. 'നമ്മുക്ക് ജൈവശാസ്ത്രപരമായോ ഹ്യദയത്തില്‍ നിന്നോ ജന്മം നല്‍കാം. പക്ഷേ , നമ്മുടെ സ്ഥാനം സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുക എന്നതാണെന്ന് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം പരസ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. നിരവധി ആളുകള്‍ ഫാഷന്‍ ബ്രാന്‍ഡിനെയും വ്യത്യസ്തമായ ആശയത്തെയും പ്രശംസിച്ചുകൊണ്ട് കമന്റ് ചെയ്തു. ഒരു വ്യക്തി വളരെ മികച്ച ബ്രാന്‍ഡെന്ന് കമന്റ് ചെയ്യുകയും അതോടൊപ്പം ഒരു ഹാര്‍ട്ട് ഇമോജി കൂടെ ചേര്‍ക്കുകയും ചെയ്തു. ഇതിനിടയില്‍ പലരും ബ്രാന്‍ഡ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.

ക്യാമ്പെയ്‌നിനെതിരെ പ്രതിഷേധമുയര്‍ത്തുന്നവർക്കെതിരെ ഒരു ഉപയോക്താവ് ആഞ്ഞടിച്ചു. ' ഇതൊരു പുതിയ ആശയമല്ല, അതുകൊണ്ടുതന്നെ വന്‍തോതിലുള്ള പ്രതിഷേധങ്ങള്‍ക്ക് സ്ഥാനവുമില്ല.' എന്നായിരുന്നു ട്വീറ്റ്.



'വ്യക്തിത്വത്തിനും സ്വയം പ്രകടിപ്പിക്കുന്നതിനുള്ള അന്തരീക്ഷമാണ് ഈ പ്ലാറ്റ്‌ഫോം. അസഹിഷ്ണത ഒഴികെയുള്ള എല്ലാം ഞങ്ങള്‍ സഹിക്കും. എന്നാല്‍ വിദ്വേഷ പ്രസ്താവനകള്‍ പുറത്തുവിടുന്ന എല്ലാ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യുമെന്നും' കമ്പനി പറഞ്ഞു.

Story highlights: Pregnant trans man; Calvin Klein ad with the reality of new families

Next Story

Popular Stories