Top

സുസുക്കി മോട്ടോർ കോർപ്പേറഷൻ അഡ്വെെസറുമായി കൂടികാഴ്ച്ച നടത്തി നരേന്ദ്ര മോദി; ഇന്ത്യയിലേക്കുള്ള നിക്ഷേപം ചർച്ചയായി

ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ക്ഷണപ്രകാരം ക്വാഡ് നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ ജപ്പാനിലെത്തിയതാണ് നരേന്ദ്ര മോദി

24 May 2022 2:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുസുക്കി മോട്ടോർ കോർപ്പേറഷൻ അഡ്വെെസറുമായി കൂടികാഴ്ച്ച നടത്തി നരേന്ദ്ര മോദി; ഇന്ത്യയിലേക്കുള്ള നിക്ഷേപം ചർച്ചയായി
X

ടോക്കിയോ: സുസുക്കി മോട്ടോർ കോർപ്പേറഷൻ അഡ്വെെസർ ഒസാമു സുസുക്കിയുമായി കൂടികാഴ്ച്ച നടത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി. നിക്ഷേപത്തിനുള്ള അവസരങ്ങളും, നവീകരണം, ഇലക്ട്രിക്ക് വാഹനങ്ങളുടെ നിർമ്മാണം, ഇന്ത്യയിലെ റീസൈക്ലിംഗ് കേന്ദ്രങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് കൂടികാഴ്ച്ചയിൽ ചർച്ച നടത്തി. ഇന്ത്യയിലെ‍ മോട്ടോർ വാഹന നിർമ്മിതിയിലുള്ള സുസുക്കിയുടെ പങ്കിനെ നരേന്ദ്ര മോദി പ്രശംസിച്ചു. ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ക്ഷണപ്രകാരം ക്വാഡ് നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ ജപ്പാനിലെത്തിയതാണ് പ്രധാനമന്ത്രി.

ഗുജറാത്തിൽ ഈ വർഷം ഇലക്ട്രിക് വാഹനങ്ങളുടെയും ബാറ്ററികളുടെയും പ്രാദേശിക നിർമ്മാണത്തിനായി 2026 ഓടെ ഏകദേശം 150 ബില്യൺ യെൻ ( 10,445 കോടി ഇന്ത്യൻ രൂപ) നിക്ഷേപിക്കുമെന്ന് സുസുക്കി മോട്ടോർ കോർപ്പറേഷൻ പ്രഖ്യാപിച്ചു.

സുസുക്കി മോട്ടോർ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡ് 2026-ഓടെ ബിഇവി ബാറ്ററികൾക്കായി പ്ലാന്റ് നിർമ്മിക്കുന്നതിന് 7,300 കോടി രൂപ നിക്ഷേപിക്കും. 2025 ഓടെ ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിനായി എസ്എംജി 3,100 കോടി രൂപയും വാഹന റീസൈക്ലിംഗ് പ്ലാന്റിന്റെ നിർമ്മാണത്തിനായി 45 കോടി രൂപയും നിക്ഷേപിക്കും.

കഴിഞ്ഞ വർഷം നവംബറിൽ, മാരുതി സുസുക്കിയുടെയും ടൊയോട്ട സുഷോ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ എംഎസ് റ്റി ഐ, ഉത്തർപ്രദേശിലെ നോയിഡയിൽ വാഹനങ്ങൾ പൊളിച്ചുമാറ്റുകയും പുനരുൽപ്പാദിപ്പിക്കുകയും ചെയ്യുന്ന യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു.

10,993 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ യൂണിറ്റിന് പ്രതിവർഷം 24,000 ഇഎൽവികൾ (എൻഡ് ഓഫ് ലൈഫ് വെഹിക്കിൾസ്) സ്ക്രാപ്പ് ചെയ്യാനും റീസൈക്കിൾ ചെയ്യാനുമുള്ള ശേഷിയുണ്ട്. 2019 നവംബറിലാണ്, ഇരു പങ്കാളികളും വാഹന സ്‌ക്രാപ്പിംഗ്, റീസൈക്ലിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സംയുക്ത സംരംഭം ആരംഭിച്ചത്.

STORY HIGHLIGHTS: PM Modi Meets Suzuki Motors Advisor To Discuss Investment, Innovation In India

Next Story