'ഇന്ത്യൻ രാഷ്ട്രീയത്തിൽ ജസിൻഡയെ പോലുളളവർ ആവശ്യം': ജയറാം രമേശ്
ജസിൻഡയുടെ തീരുമാനത്തെ പ്രശംസിച്ചുകൊണ്ട് കോൺഗ്രസ് പാർട്ടിയുടെ കമ്മ്യൂണിക്കേഷൻസ് ജനറൽ സെക്രട്ടറി ട്വീറ്റ് ചെയ്തു
19 Jan 2023 6:17 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിൻഡ ആര്‍ഡേനെ പോലുളള ആളുകൾ രാഷ്ട്രിയത്തിൽ ആവശ്യമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. ജസിൻഡ ആര്ഡേൻ അടുത്തമാസം സ്ഥാനമൊഴിയുമെന്നും ഇനിയൊരു തെരഞ്ഞെടുപ്പില്‍ കൂടി മത്സരിക്കാനുള്ള ഊര്ജ്ജമില്ലെന്നും പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു കോൺഗ്രസ് നേതാവായ ജയറാം രമേശിന്റെ പ്രതികരണം.
ജസിൻഡയുടെ തീരുമാനത്തെ പ്രശംസിച്ചുകൊണ്ട് കോൺഗ്രസ് പാർട്ടിയുടെ കമ്മ്യൂണിക്കേഷൻസ് ജനറൽ സെക്രട്ടറി ട്വീറ്റ് ചെയ്തു, "ക്രിക്കറ്റ് കമന്റേറ്ററായ വിജയ് മർച്ചന്റ് തന്റെ കരിയറിന്റെ ഉന്നത സ്ഥനത്ത് നിന്ന് വിരമിക്കുമ്പോൾ പറഞ്ഞു: അവൻ എന്തുകൊണ്ട് പോകുന്നില്ല എന്ന് ആളുകൾ ചോദിക്കുന്നതിന് പകരം അദ്ദേഹം എന്തിനാണ് പോകുന്നതെന്ന് ചോദിക്കണം. കിവി പ്രധാനമന്ത്രി ജസിൻഡ ആര്ഡേൻ താൻ രാജിവയ്ക്കുകയാണെന്ന് പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിന് ജസിൻഡയെ പോലുളളവർ വേണം" ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു.
"പ്രധാനമന്ത്രിയെന്ന നിലയിൽ തനിക്ക് അഞ്ചര വർഷം കഠിനമുളളതായിരുന്നു. ഞാനൊരു മനുഷ്യനാണ്. നമുക്ക് കഴിയുന്നിടത്തോളം നമ്മള് പ്രവര്‍ത്തിക്കും. അതിനു ശേഷം സമയമാകും. എന്നെ സംബന്ധിച്ചിടത്തോളം സമയമായി. അതിനാൽ താൻ മാറിനിൽക്കണമെന്നും ആർഡെൻ നേരത്തെ പറഞ്ഞിരുന്നു".
ഈ വേനൽക്കാലത്ത് ഞാൻ മറ്റൊരു വർഷത്തേക്ക് വേണ്ടി മാത്രമല്ല തയ്യാറെടുക്കുന്നത് മറ്റൊരു രീതിയിലേക്ക് കൂടിയുളള തയ്യാറെടുപ്പിനായുളള വഴി കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. കാരണം ഈ വർഷത്തിന് അതാണ് വേണ്ടത്. എന്നാൽ എനിക്കത് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന് ജസിൻഡ ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഞാൻ മനുഷ്യനാണ്. രാഷ്ട്രീയക്കാർ മനുഷ്യരാണ്. സമയമായപ്പോൾ മാറിനിൽക്കാൻ തീരുമാനിച്ചെന്നും ജസിൻഡ പറഞ്ഞു.
പുതിയ നേതാവിനായുള്ള ലേബർ പാർട്ടി വോട്ടെടുപ്പ് ഞായറാഴ്ച നടക്കും. അടുത്ത പൊതുതെരഞ്ഞെടുപ്പ് വരെ പാർട്ടി നേതാവായിരിക്കും പ്രധാനമന്ത്രിയായി തുടരുന്നത്. ആർഡേണിന്റെ നേതാവെന്ന കാലാവധി ഫെബ്രുവരി 7-ന് അവസാനിക്കും. പൊതുതെരഞ്ഞെടുപ്പ് ഒക്ടോബർ 14-ന് നടക്കും.
STORY HIGHLIGHTS: people like jacinda are needed in indian politics jairam ramesh