ജപ്പാന് മുകളിലൂടെ ഉത്തരകൊറിയ മിസൈല്‍ തൊടുത്തതായി റിപ്പോര്‍ട്ട്
ദക്ഷിണകൊറിയയുടേയും ജപ്പാന്റേയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായി സംസാരിച്ചു
4 Oct 2022 8:53 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വാഷിങ്ടൺ: ജപ്പാന് മുകളിലൂടെ ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ ഉത്തരകൊറിയ തൊടുത്തതായി റിപ്പോർട്ട്. ആണവായുധം വഹിക്കാൻ ശേഷിയുള്ള ദീർഘദൂര മിസൈലിന്റെ പരീക്ഷണമാണ് ഉത്തര കൊറിയ നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ജപ്പാന്റെ വ്യോമാതിർത്തിയിലൂടെ കടന്നുപോയ മിസൈൽ പസഫിക് സമുദ്രത്തിൽ പതിക്കുകയായിരുന്നുവെന്നാണ് വിവരം .വടക്കൻ ജപ്പാനിന് മുകളിലൂടെയായിരുന്നു മിസൈൽ പരീക്ഷണം. ഇതിനെ തുടർന്ന് വടക്കൻ ജപ്പാനിൽ ട്രെയിൻ സർവീസ് നിർത്തി വെച്ചു.
അതേസമയം ജപ്പാന് മുകളിലൂടെ ഉത്തരകൊറിയ നടത്തിയ മിസൈല്‍ വിക്ഷേപണത്തെ കുറിച്ച് ചര്‍ച്ച ചെയ്ത് യുഎസ് ദേശീയ സുരക്ഷ കൗൺസിൽ ഉപദേഷ്ടാവ്. ദക്ഷിണകൊറിയയുടേയും ജപ്പാന്റേയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായി സംസാരിച്ചു. സഖ്യരാഷ്ട്രമങ്ങളായ ഇരുവരും ഉചിതവും ശക്തവുമായ നടപടികള്‍ കൈക്കൊള്ളുമെന്ന് അറിയിച്ചതായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വ്യക്തമാക്കി.
ജപ്പാന്റെ മിസൈല്‍ മുന്നറിയിപ്പ് സംവിധാനം സജീവമാക്കാനും മുന്നറിയിപ്പ് നൽകി. കൂടാതെ അതീവ ജാഗ്രത നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. യുഎസ് ഇൻഡോ പസഫിക് കമാൻഡും മിസൈൽ വിക്ഷേപണത്തെ അപലപിച്ചു.
അമേരിക്ക ഈ നടപടികളെ അപലപിക്കുകയും നിയമവിരുദ്ധവും അസ്ഥിരപ്പെടുത്തുന്നതുമായ പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കാൻ ഉത്തര കൊറിയോട് ആവശ്യപ്പെടുകയും ചെയ്തു. 2017ന് ശേഷം ആദ്യമായാണ് ജപ്പാനിലേക്ക് ഉത്തര കൊറിയൻ മിസൈൽ പരീക്ഷണം ഉണ്ടാകുന്നത്.
STORY HIGHLIGHTS: North Korea fires ballistic missile over Japan