Top

യുദ്ധ ഭീതിയറിയാതെ മിയ ജനിച്ചു; യുക്രൈനിലെ മെട്രോ സ്‌റ്റേഷനില്‍

26 Feb 2022 7:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുദ്ധ ഭീതിയറിയാതെ മിയ ജനിച്ചു; യുക്രൈനിലെ മെട്രോ സ്‌റ്റേഷനില്‍
X

യുക്രൈന്‍ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യം മുന്നേറുമ്പോള്‍ മെട്രോ സ്റ്റേഷനിലെ ബങ്കറില്‍ നിന്നും ഒരു കുഞ്ഞ് ജീവന്‍ പിറവിയെടുത്തത്. കീവിലെ മെട്രോ സ്റ്റേഷനില്‍ ഇന്ന് ജനിച്ച കുഞ്ഞു മിയയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ആശുപത്രിയിലെ നവജാത ശിശുവിന്റെ ഹൃദയസ്പര്‍ശിയായ ഫോട്ടോയ്ക്കൊപ്പം, ഡെമോക്രസി ഇന്‍ ആക്ഷന്‍ കോണ്‍ഫറന്‍സിന്റെ ചെയര്‍വുമണ്‍ ഹോപ്കോ ഇങ്ങനെ വിശദീകരിച്ചു: ഇന്ന് രാത്രി സമ്മര്‍ദ്ദകരമായ അന്തരീക്ഷത്തില്‍ മിയ ജനിച്ചു.

ഇന്നലെ രാത്രിയോടെയാണ് യുക്രൈന്‍ തലസ്ഥാനമായ കീവിലെ മെട്രോ സ്റ്റേഷന്‍ ബങ്കറില്‍ 23 കാരിയായ യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. യുക്രേനിയന്‍ പൊലീസിന്റെയും മെഡിക്കല്‍ സംഘത്തിന്റെയും സഹായത്തോടെ ബങ്കറില്‍ തന്നെ സൗകര്യങ്ങള്‍ ഒരുക്കുകയായിരുന്നു.

യുക്രേനിയന്‍ രാഷ്ട്രീയക്കാരിയായ ഹന്ന ഹോപ്‌കോ ആണ് മിയയുടെയും അമ്മയുടെയും ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വെല്ലുവിളി നിറഞ്ഞ പ്രസവത്തിനു ശേഷം അവളുടെ അമ്മ സന്തോഷവതിയാണെന്നും ഹന്ന പറഞ്ഞു. അതേസമയം പുടിന്‍ യുക്രേനിയയിലെ ജനങ്ങളെ കൊല്ലുമ്പോള്‍ റഷ്യയിലെ അമ്മമാരോട് പ്രതിഷേധിക്കാന്‍ ഞങ്ങള്‍ അഭ്യത്ഥിക്കുന്നുവെന്ന് ,ചെയര്‍വുമണ്‍ ഡമോക്രസി ഇന്‍ ആക്ഷന്‍ കമ്മിറ്റി പറഞ്ഞു.

ഇന്നലെ തന്നെ റഷ്യ യുക്രൈന്‍ തലസ്ഥാനമായ കീവ് വളഞ്ഞിരുന്നു. യുക്രൈനില്‍ ഭീതി പടര്‍ത്തുകയാണ് റഷ്യന്‍ സൈന്യം. രക്ഷ തേടി ആയിരങ്ങള്‍ രാജ്യത്ത് നിന്നും പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. ഗര്‍ഭിണികളും നവജാത ശിശുക്കളും ഉള്‍പ്പടെ നിരവധിപ്പേര്‍ ഇപ്പോഴും ബങ്കറുകളിലും മെട്രോ സ്റ്റേഷനുകളിലും അഭയം പ്രാപിച്ചിരിക്കുകയാണ്.

STORY HIGHLIGHTS: Mia was born without fear of war at the metro station in Ukraine

Next Story