Top

കടുവക്ക് കോലിൽ കുത്തി ഇറച്ചി കഷ്ണം നൽകി ബസ് ഡ്രൈവർ; വീഡിയോ

'ദ അമേസിങ് ടൈഗര്‍ 'എന്ന പേജിലാണ് രസകരമായ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

5 Aug 2022 9:10 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കടുവക്ക് കോലിൽ കുത്തി ഇറച്ചി കഷ്ണം നൽകി ബസ് ഡ്രൈവർ; വീഡിയോ
X

ബസിന്റെ ജനൽ തുറന്ന് കടുവക്ക് കോലിൽ കുത്തി ഇറച്ചി കഷ്ണം നൽകുന്ന ഡ്രൈവറുടെ വീഡിയോ വൈറൽ. 'ദ അമേസിങ് ടൈഗര്‍ 'എന്ന പേജിലാണ് രസകരമായ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബസ് ഡ്രൈവര്‍ കടുവക്ക് കോലില്‍ കുത്തി ഇറച്ചി കഷ്ണം ഇട്ടു കൊടുക്കുന്നതാണ് വൈറലായിരിക്കുന്നത്. ഡ്രൈവര്‍ ബസിന്റെ ജാലകം പകുതി തുറന്നു ഇറച്ചി കക്ഷണം നീട്ടുമ്പോള്‍ ഓടി വന്ന് കടുവ അത് കഴിക്കുന്നതാണ് വീഡിയോ ദൃശ്യം. കഴിച്ച ശേഷം കടുവ സ്വന്തം കൈകൊണ്ട് മുഖം തുടക്കുന്നതും ദൃശ്യത്തിൽ കാണാം.

ഏകദേശം 30,000 ലൈക്കുകള്‍ ഈ വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. ധീരമായ നീക്കം എന്നാണ് ചിലര്‍ ദൃശ്യം കണ്ട് പ്രതികരിച്ചത്. 'ഒരു കുതിച്ചു ചാട്ടത്തിനുള്ളില്‍ ചെറിയ ഇടങ്ങളിലേക്ക് കടക്കാന്‍ കടുവകൾക്ക പറ്റുമെന്ന് നിങ്ങൾക്കറിയാമെന്ന് പ്രതീക്ഷിക്കുന്നു. ലൈക്കുകൾക്കായി വിഡ്ഢിത്തം തുടരുക' എന്ന് ഒരാൾ കമ്മന്റിട്ടു. ഇത്തരം പോസ്റ്റുകള്‍ ഒഴിവാക്കു വന്യ മൃഗങ്ങള്‍ ഓടി പോകുമെന്ന് മറ്റൊരാളും കമ്മന്റിലൂടെ പറഞ്ഞു.


STORY HIGHLIGHTS: Man Opens Window To Feed Tiger, What Happens Next Is Stunning; viral video

Next Story