Top

'15 വെടിവെപ്പുകള്‍ ഞാന്‍ റിപ്പോര്‍ട്ട് ചെയ്തു, ഇനിയുമെത്ര?'; ബഫല്ലോ കൂട്ടക്കൊല വാര്‍ത്തക്കിടെ കരഞ്ഞ് സിഎന്‍എന്‍ മാധ്യമപ്രവര്‍ത്തകന്‍

21 May 2022 7:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

15 വെടിവെപ്പുകള്‍ ഞാന്‍ റിപ്പോര്‍ട്ട് ചെയ്തു, ഇനിയുമെത്ര?; ബഫല്ലോ കൂട്ടക്കൊല വാര്‍ത്തക്കിടെ കരഞ്ഞ് സിഎന്‍എന്‍ മാധ്യമപ്രവര്‍ത്തകന്‍
X

ന്യൂയോർക്ക്: യുഎസിലെ ബഫല്ലോയിൽ സൂപ്പർ മാർക്കറ്റിലേക്ക് നടന്ന വെടിവെപ്പിൽ 10 പേർ മരിച്ച സംഭവം റിപ്പോർട്ട് ചെയ്യവെ വികാരാധീനനായി മാധ്യമപ്രവർത്തകൻ. മെയ് 14 നാണ് സൂപ്പർ മാർക്കറ്റിൽ വെടിവെപ്പ് നടന്നത്. 18 കാരനായ പേയ്ടൺ ​ഗെൻഡ്രൊൺ ആയിരുന്നു പ്രതി. സംഭവ സ്ഥലത്ത് നിന്നും ലൈവായി റിപ്പോർട്ട് ചെയ്യവെയാണ് സിൻഎൻഎൻ റിപ്പോർട്ടർ വിക്ടർ ബ്ലാക്ക് വെലൻ ഇടറിയത്. ഇത്തരം 15 വെടിവെപ്പ് സംഭവങ്ങളാണ് താനിതുവരെ റിപ്പോർട്ട് ചെയ്തതെന്നും ഇനിയും എത്ര നാൾ ഇത് തുടരുമെന്നുമാണ് വിക്ടർ ബ്ലാക്ക് ചോദിക്കുന്നത്.

'നമ്മളതിനെ പറ്റി സംസാരിച്ചു കൊണ്ടേ ഇരിക്കുന്നു. ഡെമോക്രാറ്റുകൾ തോക്കുകളെ പറ്റി പറയുന്നു. റിപബ്ലിക്കൻസ് മാനസികാരോ​ഗ്യത്തെ പറ്റിയും. ഒന്നും മാറാൻ പോവുന്നില്ല. കുറച്ച് കഴിഞ്ഞാൾ നമ്മൾ മറ്റൊരു രാഷ്ട്രീയ ചർച്ചയിലേക്ക് കടക്കും. പക്ഷെ ഇങ്ങനെയാണോ നമ്മൾ ജീവിക്കേണ്ടത്. ഒരു ന​ഗരത്തിൽ നിന്നും മറ്റൊരു ന​ഗരത്തിലേക്ക് ഇത് തുടർന്ന് കൊണ്ടിരിക്കാൻ വിധിക്കപ്പെട്ടവരാണോ നമ്മൾ?,' കണ്ണീരോടെ വിക്ടർ ബ്ലാക്ക് ചോദിച്ചു. മാധ്യമപ്രവർത്തകന്റെ വാക്കുകൾ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. 20 ലക്ഷം പേരാണ് ഇതിനകം ഇതിനകം വീഡിയോ കണ്ടത്. നിരവധി പേർ ഇദ്ദേഹത്തിന്റെ വാക്കുകൾ സത്യസന്ധമാണെന്ന് അഭിപ്രായപ്പെട്ടു.

ബഫലോ സൂപ്പർ മാർക്കറ്റിലെ വെടിവെപ്പിന് കാരണം പ്രതിയായ പതിനെട്ടുകാരന്റെ വംശീയ വെറിയെന്ന് യുഎസ് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സൂപ്പർ മാർക്കറ്റിന്റെ പ്രധാന കേന്ദ്രമായ ടോപ്സ് ഫ്രണ്ട്ലി മാർക്കറ്റിലാണ് വെടിവെപ്പ് നടന്നത്. കൂട്ടക്കൊല നടത്തിയ വെളുത്ത വർ​ഗക്കാരനായ ന്യൂയോർക്ക് കോൺക്ലിൻ സ്വദേശി പെയ്റ്റൺ ജെൻഡ്രോൺ വെടിവെച്ച പതിമൂന്നിൽ 11 പേരും കറുത്തവർ​ഗക്കാരായിരുന്നുവെന്നും അധികൃതർ വെളിപ്പെടുത്തി.


Story Highlight: Journalist breaks down on air while reporting live on buffalo mass shooting

Next Story