Top

'കള്ളന്‍മാര്‍ക്ക് ഭരണം നല്‍കുന്നതിനേക്കാള്‍ നല്ലത് ആറ്റംബോബിട്ട് തകര്‍ക്കുന്നതാണ്'; പാക് ഭരണകൂടത്തിനെതിരെ ഇമ്രാന്‍ ഖാന്‍ വീണ്ടും‌

മെയ് 20 ന് പിടിഐ യുടെ നേതൃത്വത്തിൽ ഇസ്ലാമാബാദിലേക്ക് ലോംഗ് മാർച്ച് നടക്കും.

14 May 2022 11:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കള്ളന്‍മാര്‍ക്ക് ഭരണം നല്‍കുന്നതിനേക്കാള്‍ നല്ലത് ആറ്റംബോബിട്ട് തകര്‍ക്കുന്നതാണ്; പാക് ഭരണകൂടത്തിനെതിരെ ഇമ്രാന്‍ ഖാന്‍ വീണ്ടും‌
X

ഇസ്ലാമാബാദ്: പാക് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കള്ളന്‍മാര്‍ക്ക് ഭരണം നല്‍കുന്നതിനേക്കാള്‍ നല്ലത് ആറ്റംബോബിട്ട് തകര്‍ക്കുന്നതാണെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മുൻ ഭരണാധികാരികളുടെ' അഴിമതിക്കഥകൾ തന്നോട് പറയുന്ന ശക്തരായ ആളുകൾ ഇപ്പോൾ മറ്റുള്ളവർക്കെതിരായ അഴിമതി ആരോപണങ്ങൾ അവസാനിപ്പിക്കാൻ തന്നോട് പറഞ്ഞെന്നും, പകരം തന്റെ സർക്കാരിന്റെ പ്രകടനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി ഉപദേശിക്കാൻ തുടങ്ങിയെന്നും ഖാൻ പറഞ്ഞു. അധികാരത്തിൽ വന്ന കള്ളന്മാർ എല്ലാ സ്ഥാപനങ്ങളെയും നീതിന്യായ വ്യവസ്ഥയെയും തകർത്തുവെന്നും ഇനി ഇപ്പോൾ ഏത് സർക്കാർ ഉദ്യോഗസ്ഥനാണ് ഈ 'കുറ്റവാളികളു'ടെ കേസുകൾ അന്വേഷിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

സർക്കാർ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള പ്രസംഗങ്ങളിലൂടെ ഇമ്രാൻ ഖാൻ പാക്കിസ്ഥാനിലെ ജനങ്ങളുടെ മനസ്സിൽ വിഷം കലർത്തുകയാണെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞിരുന്നു. പുതിയ സർക്കാർ രൂപീകരണത്തിന് ശേഷമുള്ള ദേശീയ അസംബ്ലിയുടെ ആദ്യ സമ്മേളനത്തിലായിരുന്നു ഷെഹ്ബാസി​ന്റെ ഈ പ്രതികരണം. അന്നത്തെ പ്രതിപക്ഷത്തെ, ഇന്നത്തെ സർക്കാരിനെ, കള്ളന്മാരും കൊള്ളക്കാരുമെന്ന് ഖാൻ ആവർത്തിച്ച് വിളിച്ചതുകൊണ്ട് രാജ്യം വിഭജിച്ചു പോയെന്നും ദേശീയ അസംബ്ലിയിൽ ഷെഹ്ബാസ് പറഞ്ഞിരുന്നു.

മെയ് 20 ന് പിടിഐ യുടെ നേതൃത്വത്തിൽ ഇസ്ലാമാബാദിലേക്ക് ലോംഗ് മാർച്ച് നടക്കും. ലോംഗ് മാർച്ചിന് ഫെഡറൽ തലസ്ഥാനത്തേക്ക് പ്രവേശിക്കുന്നത് തടയാൻ ഒരു ശക്തിക്കും കഴിയില്ലെന്ന് പിടിഐ ചെയർമാൻ, ഷെഹ്ബാസ് ഷെരീഫിന്റെ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചാലും രണ്ട് ദശലക്ഷം ആളുകൾ ഫെഡറൽ തലസ്ഥാനത്തേക്ക് വരുമെന്ന് ഖാൻ പാക് സർക്കാരിനോട് പറഞ്ഞു. 'ഞങ്ങളുടെ എതിരാളികൾ പറയുന്നത് ചൂട് കൂടുകയാണെങ്കിൽ പ്രതിഷേധക്കാർ കുറയുമെന്നാണ്, എത്ര കണ്ടെയ്‌നറുകൾ വേണമെങ്കിലും സ്ഥാപിച്ചോളൂ, രണ്ട് ദശലക്ഷം ആളുകൾ ഇസ്ലാമാബാദിലേക്ക് വരും' ഖാൻ പറഞ്ഞു.

നിലവിലെ സർക്കാർ തങ്ങളുടെ അഭിനിവേശത്തെ ഭയക്കുന്നുവെന്നും തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ 11 പാർട്ടികൾ ഒത്തുകൂടിയെന്നും മുൻ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Story Highlights : 'It is better to destroy an atomic bomb than to rule over thieves'; Imran Khan again against the Pakistani government

Next Story

Popular Stories