Top

എർദൊ​ഗാന്റെ കൊ‌‌ട്ടാരത്തിന്റെ ഫോട്ടോ എടുത്തു; ചാരൻമാരാണെന്ന് കരുതി അറസ്റ്റിൽ; തിരിച്ചെത്തിച്ച് ഇസ്രായേൽ

18 Nov 2021 6:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എർദൊ​ഗാന്റെ കൊ‌‌ട്ടാരത്തിന്റെ ഫോട്ടോ എടുത്തു; ചാരൻമാരാണെന്ന് കരുതി അറസ്റ്റിൽ; തിരിച്ചെത്തിച്ച് ഇസ്രായേൽ
X

ചാരവൃത്തി ആരോപിച്ച് തുർക്കിയിൽ ത‌ടവിലായ ഇസ്രായേലി ദമ്പതികൾ ജയിൽ മോചിതരായി. സ്വകാര്യ ജെറ്റിൽ ഇരുവരെയും ഇസ്രായേൽ സർക്കാർ രാജ്യത്തേക്ക് തിരിച്ചെത്തിച്ചു. മോർഡി, നതാലി എന്നീ ദമ്പതികളാണ് തിരിച്ചെത്തിയത്. കഴിഞ്ഞയാഴ്ചയാണ് ഇരുവരും തുർക്കിയിലെ ഇസ്താബൂളിൽ വെച്ച് അറസ്റ്റിലാവുന്നത്.

വിനോദ യാത്രയ്ക്കെത്തിയ ഇവർ തുർക്കി പ്രസിഡന്റ് റെജപ് തയ്യിപ് എർദൊ​ഗാന്റെ കൊട്ടാരത്തിന്റെ ഫോ‌ട്ടോ എടുത്ത് കുടുംബാം​ഗങ്ങൾക്ക് അയച്ചിരുന്നു. എന്നാൽ ഇരുവരെയും ഇസ്രായേലിൽ നിന്നുള്ള ചാരൻമാരാണെന്ന് തെറ്റിദ്ധരിച്ച് തുർക്കി അധികൃതർ അറസ്റ്റ് ചെയ്യുകയായിരുന്നു.

എന്നാൽ തെറ്റിദ്ധാരണ മൂലമുണ്ടായ അറസ്റ്റാണെന്ന് ബോധ്യപ്പെടുകയും ഇസ്രായേൽ പ്രതിനിധികൾ ഇ‌ടപെട്ട് ഇരുവരെയും മോചിപ്പിക്കുകയുമായിരുന്നു. തുർക്കി സർക്കാരും ഇവരുടെ മോചനത്തിന് സഹകരിച്ചു. വ്യാഴാഴ്ച രാവിലെ ഇസ്രായേലിലെ ​ഗുര്യൻ എയർ പോർട്ടിലെത്തിയ ഇരുവരും വീ‌‌ട്ടിലേക്ക് പോയി. ഇസ്രായേൽ സർക്കാരിനോട് ഇരുവരും നന്ദി പറഞ്ഞു.


Next Story