സിറിയയിൽ ഇസ്രായേൽ ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു: ഏഴ് പേർക്ക് പരിക്ക്
24 Nov 2021 8:48 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

Syrianസിറിയൻ മധ്യമേഖലയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് സിറിയൻ പൗരർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ആറു പേർ സിറിയൻ സൈനികരാണ്. ആക്രമണത്തെക്കുറിച്ച് ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞയാഴ്ചകളിലായി സിറിയയിലേക്ക് ഇസ്രായേലിൽ നിന്നും തുടരെ ആക്രമണങ്ങൾ വരുന്നുണ്ട്. കഴിഞ്ഞയാഴ്ച ഇസ്രായേൽ പിടിച്ചെടുത്ത ഗോലാൻ താഴ്വരയിൽ നിന്നും സിറിയൻ തലസ്ഥാനമായ ഡമാസ്കസിലേക്ക് വ്യോമാക്രമണം ഉണ്ടായിരുന്നു. ആക്രമണത്തിൽ ആർക്കും പരിക്ക് പറ്റിയിരുന്നില്ല.
ഇതു കൂടാതെ ഈ മാസമാദ്യം ഇസ്രായേൽ ആക്രമണത്തിൽ രണ്ട് സിറിയൻ സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സിറിയയിലെ ഇറാൻ പിന്തുണയുള്ള സൈന്യത്തിനു നേരെയാണ് ഇസ്രായേൽ ആക്രമണം നടത്തുന്നത്. സിറിയൻ പ്രസിഡന്റ് ബാഷർ അസദ് സർക്കാരിനെ അനുകൂലിക്കുന്ന ലെബനനിലെ ഹിസ്ബൊള്ള ഗ്രൂപ്പിന് സിറിയയിൽ സാന്നിധ്യമുണ്ട്. ഇവർക്ക് ഇറാന്റെ പിന്തുണയുമുണ്ട്.
- TAGS:
- Israel
- SYRIA
- Middle East news