Top

ക്രിസ്തുമസ് ആ​ഘോഷം; ​ഗാസയിലെ ക്രിസ്താനികൾക്ക് രാജ്യത്തേക്ക് വരാൻ അനുമതി നൽകി ഇസ്രായേൽ

25 Nov 2021 6:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ക്രിസ്തുമസ് ആ​ഘോഷം; ​ഗാസയിലെ ക്രിസ്താനികൾക്ക് രാജ്യത്തേക്ക് വരാൻ അനുമതി നൽകി ഇസ്രായേൽ
X

​ഗാസ മുനമ്പിലെ 500 ക്രിസ്ത്യൻ മതസ്ഥർക്ക് ഇസ്രായേലിലേക്ക് വരാൻ അനുമതി. ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാ​ഗമായാണ് അനുമതി. ക്രിസ്തുമസിന്റെ ഭാ​ഗമായി ഇസ്രായേലിലും വെസ്റ്റ് ബാങ്കിലുമുള്ള ബന്ധുക്കളെ കാണാനും വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കാനും അനുമതിയുണ്ടാവുമെന്ന് പാലസ്തീനികളുടെ വിഷയം കൈകാര്യം ചെയ്യുന്ന COGAT എന്ന ഇസ്രായേൽ സൈന്യത്തിന്റെ വിഭാ​ഗം വ്യക്തമാക്കി.

മുൻ വർഷങ്ങളിലെല്ലാം ​ഗാസയിലെ ക്രിസ്താനികൾക്ക് രാജ്യത്തേക്ക് വരാൻ ഇസ്രായേൽ അനുമതി നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം കൊവിഡ് വ്യാപനം മൂലം അനുമതി നൽകിയിരുന്നില്ല. ക്രിസ്തുവിന്റെ ജൻമസ്ഥലമായി ക്രിസ്താനികൾ കാണുന്ന ബത്ലഹേം വെസ്റ്റ് ബാങ്കിലാണ്.

അടുത്തിടെ ഹമാസും ഇസ്രായേൽ സൈന്യവും തമ്മിലുണ്ടായ 11 ദിവസം നീണ്ട സംഘർഷത്തിനു പിന്നാലെ ​ഗാസ മുനമ്പിൽ നിന്നുള്ള പ്രവേശനത്തിനുള്ള കർശന വിലക്കുകൾ ഇസ്രായേൽ വീണ്ടും കടുപ്പിച്ചിരുന്നു. 1000 ത്തോളം ക്രിസ്താനികളാണ് നിലവിൽ ​ഗാസയിലുള്ളത്.



Next Story

Popular Stories