സിറിയയിലേക്ക് ഇസ്രായേൽ വ്യോമാക്രമണം
17 Feb 2022 6:14 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സിറിയയിലേക്ക് ഇസ്രായൽ സൈന്യം വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. ഗോലാൻ താഴ്വരകളിൽ നിന്നും ഡമാസ്കസിലേക്കാണ് ബുധനാഴ്ച രാത്രി ആക്രമണം നടന്നത്. ആക്രമണത്തിൽ കെട്ടിടങ്ങൾ തകർന്നെങ്കിലും ആളപായമില്ലെന്ന് സിറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡമാസ്കസിലെ സിറിയൻ, ഇറാനിയൻ സൈനിക കേന്ദ്രത്തിലേക്കാണ് വ്യോമാക്രമണം നടന്നതെന്നാണ് ഇസ്രായേൽ മാധ്യമമായ ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നത്.
ഈ മാസം സിറിയയിലേക്ക് നടക്കുന്ന രണ്ടാമത്തെ ഇസ്രായേൽ ആക്രമണമാണിത്. ഫെബ്രുവരി 9 ന് നടന്ന ആക്രമണത്തിൽ സിറിയയിലെ ഒരു സൈനികൻ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് തിരിച്ചടിയായി നോർത്തേൺ ഇസ്രായേലിലേക്ക് സിറിയയൻ സൈന്യം മിസൈലാക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ ആളപായം സംഭവിച്ചില്ല.
story highlight: Israel air strike in Syria