Top

അമിതവണ്ണത്തെക്കുറിച്ച് ലേഖനം; ദി ഇക്കണോമിസ്റ്റിനെതിരെ നിയമ നടപടിക്കൊരുങ്ങി ഇറാഖി നടി ഇനാസ് തലേബ്

അറബ് രാജ്യങ്ങളിലെ വ്യാപകമായ സാമൂഹിക മാനദണ്ഡങ്ങളിലൊന്നാണ് വണ്ണമുളള സ്ത്രീകളെന്നും ലേഖനത്തിൽ പറയുന്നുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

11 Aug 2022 2:48 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

അമിതവണ്ണത്തെക്കുറിച്ച് ലേഖനം; ദി ഇക്കണോമിസ്റ്റിനെതിരെ നിയമ നടപടിക്കൊരുങ്ങി ഇറാഖി നടി ഇനാസ് തലേബ്
X

ബ​ഗ്ദാദ്: അമിതവണ്ണത്തെക്കുറിച്ചുളള ലേഖനത്തിൽ തന്റെ ചിത്രം പ്രസിദ്ധീകരിച്ചതിന് ബ്രിട്ടീഷ് മാധ്യമമായ ദി ഇക്കണോമിസ്റ്റിനെതിരെ നിയമ നടപടിക്കൊരുങ്ങി ഇറാഖി നടി ഇനാസ് തലേബ്. 'എന്തുകൊണ്ടാണ് അറബ് ലോകത്ത് സ്ത്രീകൾ പുരുഷന്മാരേക്കാൾ തടിച്ചിരിക്കുന്നത്' എന്ന തലക്കെട്ടിൽ ജൂലൈ 28 ന് ഓൺലൈനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് തലേബിന്റെ ചിത്രം ഉൾപ്പെടുത്തിയത്.

ഈ സംഭവം തനിക്ക് ഉണ്ടാക്കിയ വൈകാരികവും മാനസികവുമായ നാശത്തിന് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് ഒരു മാഗസിനു നൽകിയ അഭിമുഖത്തിൽ തലേബ് പറഞ്ഞു. ബുധനാഴ്ച തലേബിന്റെ അഭിഭാഷക സാമന്ത കെയ്ൻ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. മാനനഷ്ട വിഷയത്തിൽ നടിയെ പ്രതിനിധീകരിക്കുന്നുവെന്നും ക്ഷമാപണം ആവശ്യപ്പെട്ട് ദി ഇക്കണോമിസ്റ്റ് ഒരു കത്ത് നൽകിയിട്ടുണ്ടെന്നും അഭിഭാഷക വ്യക്തമാക്കി.

മാ​ഗസിൻ ഒരിക്കലും ഇനാസ് തലേബിന്റെ അഭിമുഖം എടുത്തിട്ടില്ല. "ഇറാഖികൾ പലപ്പോഴും ഇനാസ് തലേബ് എന്ന നടിയെ സൗന്ദര്യത്തിന്റെ ആദർശമായി ഉദ്ധരിക്കുന്നു." ലേഖനത്തിന്റെ അവസാനം പറയുന്നതായി ദി നാഷണൽ ന്യൂസ് റിപ്പോർട്ട് ചെയ്തു. മെസൊപൊട്ടോമിയൻ സംസ്കാരത്തിലെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുളള വസ്ത്രമണിഞ്ഞ് ബാബിലോണിയൻ സാംസ്കാരിക ഫെസ്റ്റിവലിന്റെ വാർഷിക പരിപാടിയിൽ ഇനാസ് തലേബ് പങ്കെടുത്തതിന്റെ ഫോട്ടോ ആണ് ലേഖനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. അറബ് രാജ്യങ്ങളിലെ വ്യാപകമായ സാമൂഹിക മാനദണ്ഡങ്ങളിലൊന്നാണ് വണ്ണമുളള സ്ത്രീകളെന്നും ലേഖനത്തിൽ പറയുന്നുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

STORY HIGHLIGHTS: Iraqi Actress Enas Taleb Sues the Economist for Depicting her as Fat

Next Story