Top

ആ നീല റിബ്ബൺ യുക്രെയ്നുളള പിന്തുണ: ഓസ്കാർ വേദിയിലും ഐക്യദാർഢ്യം

റഷ്യൻ അധിനിവേശത്തെ ശക്തമായി എതിർത്തുകൊണ്ടുളള സന്ദേശങ്ങളും ഓസ്കാർ വേദിയിൽ പ്രത്യക്ഷപ്പെട്ടു.

28 March 2022 6:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആ നീല റിബ്ബൺ യുക്രെയ്നുളള പിന്തുണ: ഓസ്കാർ വേദിയിലും ഐക്യദാർഢ്യം
X

വാഷിങ്ടൺ: 94ാമത് ഓസ്കാർ വേദിയിലും യുക്രെയ്ൻ ജനതയ്ക്ക് പിന്തുണ. യുക്രെയ്ൻ അഭയാർത്ഥികൾക്കൊപ്പം എന്നെഴുതിയ റിബ്ബൺ ധരിച്ചാണ് മിക്ക താരങ്ങളും പുരസ്കാര ചടങ്ങിനെത്തിയത്. യുഎൻ അഭയാർത്ഥി ഏജൻസിയാണ് റിബ്ബൺ കെട്ടിയുളള ക്യാമ്പയിനിങിന് നേതൃത്വം നൽകിയത്.

റഷ്യൻ അധിനിവേശത്തെ ശക്തമായി എതിർത്തുകൊണ്ടുളള സന്ദേശങ്ങളും ഓസ്കാർ വേദിയിൽ പ്രത്യക്ഷപ്പെട്ടു. യുക്രെയ്നിലെ ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് ഭക്ഷണം, വൈ​ദ്യസഹായം, വെളളം, മറ്റ് അടിയന്തിര ആവശ്യങ്ങൾ എന്നിവയും സന്ദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്. യുക്രെയ്ൻ ജനങ്ങൾക്കായി ലോക രാജ്യങ്ങൾ ഒന്നിക്കണമെന്നും ഓസ്കാർ വേദിയിലെ സന്ദേശത്തിൽ വ്യക്തമാക്കുന്നു.

ലോസ് ആഞ്ചലസിലെ ഡോൾബി തിയേറ്ററിൽ വെച്ചാണ് 94ാമത് ഓസ്കാർ പുരസ്കാര ചടങ്ങ് സംഘടിപ്പിച്ചത്. 'കിം​ഗ് റിച്ചാർഡ്' എന്ന ചിത്രത്തിലെ അഭിനയത്തിന് വിൽ സ്‍മിത് മികച്ച നടനുള്ള ഓസ്‍കാര്‍ നേടി. 'കിം​ഗ് റിച്ചാർഡ്' എന്ന സിനിമയിലെ റിച്ചാർഡ് എന്ന കഥാപാത്രത്തെയാണ് സ്മിത്ത്

സിനിമയിൽ അവതരിപ്പിച്ചത്. ബയോ​ഗ്രഫിക്കൽ ഡ്രാമയായ ഐസ് ഓഫ് ടാമി ഫയെയിലെ അഭിനയത്തിന് ജെസിക്ക ചസ്റ്റനെ മികച്ച നടിയായി തെരഞ്ഞെടുത്തു. 'കോഡ' എന്ന ചിത്രം മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനും അർഹമായി.


യുക്രെയ്നിൽ റഷ്യൻ അധിനിവേശം ആരംഭിച്ചിട്ട് ഒരു മാസവും നാല് ദിവസവും പിന്നിട്ടിരിക്കുകയാണ്. ചെര്‍ണോബില്‍ ആണവ പ്ലാന്‍റിനോട് ചേര്‍ന്ന ഒരു നഗരം കൂടി റഷ്യന്‍ സേന നിയന്ത്രണത്തിലാക്കി. കീവ് പിടിച്ചെടുക്കുന്നതിൽ റഷ്യ പരാജയപ്പെട്ടതോടെ രാജ്യത്തെ വിഭജിപ്പിക്കാനാണ് റഷ്യയുടെ അടുത്ത ശ്രമമെന്ന് യുക്രെയ്ൻ സൈനിക ഇന്‍റലിജന്‍സ് മേധാവി കിറിലോ ബുദാനോവ് ആരോപിച്ചിരുന്നു. യുദ്ധത്തി

ലൂടെ റഷ്യ യുക്രെയ്ൻ ജനങ്ങളുടെ മനസിൽ റഷ്യക്കെതിരെ കൂടുതൽ വെറുപ്പ് നിറക്കുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി പ്രതികരിച്ചിരുന്നു. യുദ്ധത്തിൽ റഷ്യയുടെ ലെഫ്റ്റനന്റ് ജനറൽ യാക്കൊവ് റെസന്റെവ് കൊല്ലപ്പെട്ടെന്ന് യുക്രെയ്ൻ സൈന്യം സ്ഥിരീകരിച്ചിരുന്നു.

STORY HIGHLIGHTS: Oscar Award function the guests support Ukraine poeples

Next Story