Top

'യുക്രെയ്ന് ആയുധങ്ങൾ നൽകിയാൽ യുദ്ധം വ്യാപിപ്പിക്കും'; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി പുടിൻ

ഹിമാർസ് മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സംവിധാനങ്ങൾ യുക്രെയ്‌നിന് നൽകുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ.

5 Jun 2022 8:52 PM GMT
വിജയലക്ഷ്മി വി

യുക്രെയ്ന് ആയുധങ്ങൾ നൽകിയാൽ യുദ്ധം വ്യാപിപ്പിക്കും; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി പുടിൻ
X

മോസ്‌കോ: പടിഞ്ഞാറൻ രാജ്യങ്ങൾ യുക്രെയ്ന് ദീർഘദൂര മിസൈലുകൾ നൽകിയാൽ മോസ്‌കോ ആക്രമണം വ്യാപിപ്പിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മീർ പുടിൻ മുന്നറിയിപ്പ് നൽകി. കീവിലേക്ക് പുതിയ ആയുധങ്ങൾ വിതരണം ചെയ്യുന്നത് സംഘർഷം നീട്ടുന്നതിലേക്ക് നയിക്കുമെന്നും വ്‌ളാദ്മീർ പുടിൻ പറഞ്ഞു. ഹിമാർസ് മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സംവിധാനങ്ങൾ യുക്രെയ്‌നിന് നൽകുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ.

'കീവിന് ദീർഘദൂര മിസൈലുകൾ നൽകിയാൽ ഞങ്ങളും അതിന് അനുസൃതമായ തീരുമാനമെടുക്കും. ഇതുവരെ ലക്ഷ്യമാക്കാത്ത പ്രദേശങ്ങളും ഞങ്ങൾ ആക്രമിക്കും' - പുടിനെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഏതൊക്കെ പ്രദേശമാണ് റഷ്യ ഉന്നം വെക്കുന്നതെന്ന കാര്യത്തിൽ പുതിൻ വ്യക്തത വരുത്തിയില്ല.

എന്നാൽ യുഎസ് യുക്രെയ്ന് നൽകുന്ന ആയുധങ്ങൾക്ക് പുതുമയൊന്നുമില്ലെന്ന് പുടിൻ പറഞ്ഞു. റഷ്യൻ നിർമിത ആയുധങ്ങൾക്ക് സമാനമാണ് ഇവയെന്നും പുതിൻ കൂട്ടിച്ചേർത്തു. 80 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഹിമാർസ് മിസൈലുകളാണ് യുഎസ് യുക്രെയ്ന് നൽകുന്നത്.

Story Highlights : If Ukraine is given arms, the war will escalate; Putin warns Western nations

Next Story