Top

തുർക്കിയിൽ സിറിയൻ ബാലനെ കൊലപ്പെ‌ടുത്താൻ ശ്രമം; രാജ്യത്ത് കുടിയേറ്റ വിരുദ്ധ ആക്രമണങ്ങൾ പെരുകുന്നു

8 Nov 2021 8:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തുർക്കിയിൽ സിറിയൻ ബാലനെ കൊലപ്പെ‌ടുത്താൻ ശ്രമം; രാജ്യത്ത് കുടിയേറ്റ വിരുദ്ധ ആക്രമണങ്ങൾ പെരുകുന്നു
X

തുർക്കിയിൽ 12 വയസ്സുകാരനായ സിറിയൻ ബാലനെ കൊലപ്പെടുത്താൻ ശ്രമം. പതിനേഴ്കാരനായ തുർക്കിഷ് വിദ്യാർത്ഥി കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. റമീസ് അൽ ഹുസ്നി എന്ന സിറിയൻ കു‌‌ട്ടിക്കു നേരെയാണ് ആക്രമണ്ടായത്. റമീസിനെ പരിക്കുകളോ‌ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ വർഷം തുർക്കിയിൽ രാജ്യത്തെ സിറിയൻ അഭയാർത്ഥികൾക്കെതിരെ വ്യാപക ആക്രമണമാണുണ്ടാവുന്നത്.

സിറിയന്‍ അഭയാര്‍ത്ഥികളാണ് രാജ്യത്ത് കൂടുതലുള്ളത്. സിറിയന്‍ ആഭ്യന്തര യുദ്ധക്കെടുതി മൂലം 3,715,000 സിറിയന്‍ പൗരര്‍ക്ക് തുര്‍ക്കിയില്‍ താല്‍ക്കാലിക അഭയം നല്‍കിയിട്ടുണ്ട്.രാജ്യത്ത് അടുത്തിടെയായി തുര്‍ക്കിഷ്-സിറിയന്‍ ജനങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാവാറുണ്ട്. കുടിയേറ്റത്തില്‍ കര്‍ശന നിയന്ത്രണം വേണമെന്ന് രാജ്യത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെടുന്നുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളുള്ള രാജ്യങ്ങളിലൊന്നും തുര്‍ക്കിയാണ്.

Next Story