Top

നോര്‍വെയില്‍ അമ്പും വില്ലും ഉപയോഗിച്ച് ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

14 Oct 2021 6:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നോര്‍വെയില്‍  അമ്പും വില്ലും ഉപയോഗിച്ച് ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു
X

നോര്‍വേയില്‍ അമ്പു വില്ലും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കോങ്‌സ് ബെര്‍ഗ് നഗരത്തിലാണ് അക്രമി അമ്പെയ്ത് ആളുകളെ കൊല്ലപ്പെടുത്തിയത്. സംഭവത്തില്‍ 37 കാരനായ ഡെന്‍മാര്‍ക്ക് പൗരനെ കസ്റ്റഡിയിലെടുത്തു. അഞ്ച് പേര്‍ കൊല്ലപ്പെട്ടതിനു പുറമെ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.

ആക്രമണത്തിനു പിന്നില്‍ പിടിയിലായ ഒരാള്‍ മാത്രമേ ഉള്ളൂ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിനു തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കും. ഞെട്ടിപ്പിക്കുന്ന സംഭവമാണ് നടന്നതെന്ന് നോര്‍വെ പ്രധാനമന്ത്രി എര്‍ന സൊല്‍ബര്‍ഗ് പ്രതികരിച്ചു.

ആക്രമണം നടന്ന് 34 മിനുട്ടിന് ശേഷമാണ് അക്രമിയെ പിടികൂടാനായത്. ആള്‍ക്കൂട്ടത്തിനടയില്‍ മുന്നില്‍ കണ്ട എല്ലാവരുടെയും നേരേക്ക് ഇയാള്‍ അമ്പെയ്യുകയായിരുന്നു. പരിഭ്രാന്തരായി ഓടിയ ജനങ്ങള്‍ ഓടി. കുഞ്ഞിനെയുമേന്തി ഓടുന്ന ഒരു കുട്ടിയെയും ആള്‍ക്കൂട്ടത്തിനിടയില്‍ കണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ആക്രമിയുടെ പശ്ചാത്തലം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Popular Stories

    Next Story