Top

'ഇനിയെല്ലാ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളും മിഡില്‍ ഈസ്റ്റില്‍ നടത്തണം'; വെംബ്ലിയിലെ ദുരനുഭവം ചൂണ്ടി കെവിന്‍ പീറ്റേഴ്‌സണ്‍

20 Dec 2022 12:51 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇനിയെല്ലാ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളും മിഡില്‍ ഈസ്റ്റില്‍ നടത്തണം; വെംബ്ലിയിലെ ദുരനുഭവം ചൂണ്ടി കെവിന്‍ പീറ്റേഴ്‌സണ്‍
X

ലണ്ടന്‍: ഫിഫ ലോകകപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിച്ച രീതിയെ അഭിനന്ദിച്ച് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സണ്‍. ലോകകപ്പ് വേദിയില്‍ തെമ്മാടിക്കൂട്ടങ്ങളുടെ സാന്നിധ്യം തീര്‍ത്തും ഇല്ലാതിരുന്ന ഫുട്ബാള്‍ ടൂര്‍ണമെന്റൊയിരുന്നു ഖത്തറില്‍ നടന്നതെന്ന് ക്രിക്കറ്റര്‍ താരം കെവിന്‍ പീറ്റേഴ്‌സണ്‍ ചൂണ്ടിക്കാട്ടി. ഖത്തര്‍ ഇക്കാര്യത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയെന്നും കെവിന്‍ അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്റെ പ്രതികരണം.

'ഇനി മുതല്‍ ഫുട്ബാള്‍ ടൂര്‍ണമെന്റുകള്‍ മിഡില്‍ ഈസ്റ്റില്‍ വെച്ചു നടത്തിയാല്‍ മതി. അങ്ങനെയെങ്കില്‍ കാണികളുടെ അനുഭവം മനോഹരമായി ഓര്‍മ്മിക്കപ്പെടുന്ന വിധത്തിലാക്കാം,' പീറ്റേഴ്‌സണ്‍ അഭിപ്രായപ്പെട്ടു. 2020ല്‍ വെംബ്ലിയില്‍ നടന്ന യുറോ കപ്പ് ഫൈനല്‍ ഫുട്‌ബോള്‍ ഹൂളിഗന്‍സ് ഇരച്ചുകയറി അലങ്കോലമാക്കിയ അനുഭവം പരാമര്‍ശിച്ചുകൊണ്ടാണ് പീറ്റേഴ്‌സ് ഖത്തര്‍ ലോകകപ്പ് സംഘാടന മികവിനെ പ്രശംസിച്ചത്.

'പതിനായിരങ്ങള്‍ ടിക്കറ്റെടുക്കാതെ വെംബ്ലി സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറുകയറി ടൂര്‍ണമെന്റില്‍ തികച്ചും ദൗര്‍ഭാഗ്യകരമായ അവസ്ഥ സൃഷ്ടിച്ചു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു കറുത്ത ഏടായി വെംബ്ലിയിലെ അനുഭവം ഇപ്പോഴും അവശേഷിക്കുകയാണ്,' കെവിന്‍ പറഞ്ഞു. ലോകകപ്പ് വിജയകരമായി സംഘടിപ്പിച്ച ഖത്തര്‍ ഏറെ പ്രശംസ അര്‍ഹിക്കുന്നുണ്ടെന്നും ഇംഗ്ലീഷ് ക്രിക്കറ്റര്‍ കൂട്ടിച്ചേര്‍ത്തു.

STORY HIGHLIGHTS: FIFA World Cup Maybe every football tournament can be in the Middle East says Kevin Pietersen

Next Story