Top

23000 കുറ്റങ്ങൾ, 1215 സാക്ഷികൾ; ഈസ്റ്റർ ദിന സ്ഫോടനത്തിൽ ശ്രീലങ്കയിൽ വിചാരണ തുടങ്ങി

24 Nov 2021 9:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

23000 കുറ്റങ്ങൾ, 1215 സാക്ഷികൾ; ഈസ്റ്റർ ദിന സ്ഫോടനത്തിൽ ശ്രീലങ്കയിൽ വിചാരണ തുടങ്ങി
X

2019 ൽ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ക്രിസ്ത്യൻ വിഭാ​ഗങ്ങൾക്കെതിരെ ന‌ടന്ന തീവ്രവാദ ആക്രമണത്തിൽ വിചാരണ തു‌ടങ്ങി. ശ്രീലങ്കയെ നടുക്കിയ ഭീകരാക്രമണത്തിൽ 267 ആളുകൾ മരിക്കുകയും 500 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രാജ്യത്തെ മൂന്ന് ​ഹോട്ട‌ലുകളിലും മൂന്ന് ചർച്ചുകളിലുമായി ഭീകരർ ചാവേറാക്രമണം നടത്തുകയായിരുന്നു.

കേസിൽ കുറ്റാരോപിതരായ 25 പേർക്കെതിരെ 23000 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 1215 സാക്ഷികൾ വിചാരണ വേളയിൽ ഹാജരാവും. ചാവേറാക്രമണം നടത്തിയ എ‌‌ട്ട് പേർ അന്ന് തന്നെ കൊല്ലപ്പെട്ടിരുന്നു. ഇവർക്ക് സഹായമെത്തിക്കുകയും ആക്രമണത്തിന് പിന്നിൽ പ്രവർത്തിക്കുകയും ചെയ്ത 25 പേർക്കെതിരെയാണ് വിചാരണ. ഇവരിൽ ചിലർ ചാവേറുകളു‌ടെ ബന്ധുക്കളാണ്. ഇത്രയധികം വകുപ്പുകൾ പ്രതികൾക്കെതിരെ ചാർത്തിയതിൽ പ്രതിഭാ​ഗം അഭിഭാഷകർ രം​ഗത്തെത്തിയിട്ടുണ്ട്. ഇത് അസ്വഭാവികമാണെന്ന് പ്രതികളിൽ ആറു പേരുടെ അഭിഭാഷകനായ നൂർദീൻ ഷഹീദ് പ്രതികരിച്ചു.

2019 ഏപ്രിൽ 21 നാണ് ശ്രീലങ്കയെ ഞെട്ടിച്ച ഭീകരാക്രമണം നടന്നത്. ഈസ്റ്റർ ദിനത്തിന് പള്ളികളിലെത്തിയ ക്രിസ്ത്യൻ വിശ്വാസികളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. മൂന്ന് ചർച്ചുകളും മൂന്ന് ഫൈവ് സ്റ്റാർ ഹോട്ടലുകളിലുമായി ബോംബുമായെത്തിയവർ ചാവേറാക്രമണം നടത്തുകയായിരുന്നു.


Next Story

Popular Stories