Top

പരീക്ഷണം വിജയം; ഡാര്‍ട്ട് പേടകം ഛിന്നഗ്രഹത്തില്‍ ഇടിച്ചിറക്കി, ചിത്രങ്ങള്‍ പുറത്തുവിട്ട് നാസ

ഛിന്നഗ്രഹത്തില്‍ പേടകം ഇടിച്ചിറക്കി അതിന്റെ സഞ്ചാര പാത മാറ്റുകയാണ് പ്രതിരോധ സംവിധാനം ചെയ്യുന്നത്

27 Sep 2022 3:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പരീക്ഷണം വിജയം; ഡാര്‍ട്ട് പേടകം ഛിന്നഗ്രഹത്തില്‍ ഇടിച്ചിറക്കി, ചിത്രങ്ങള്‍ പുറത്തുവിട്ട് നാസ
X

വാഷിങ്ടണ്‍: ഡാര്‍ക്ക് പേടകം ഛിന്നഗ്രഹത്തില്‍ ഇടിച്ചിറക്കി നാസ. ഭൂമിക്ക് ഭീഷണിയായേക്കാവുന്ന ബഹിരാകാശ ശിലകളെയും മറ്റും പ്രതിരോധിക്കാനുള്ള നാസയുടെ പരീക്ഷണമാണ് വിജയം കണ്ടത്. ഡിഡിമോസ് എന്ന വലിയ ഛിന്നഗ്രഹത്തെ വലംവെയ്ക്കുന്ന മൂണ്‍ലൈറ്റ് ഛിന്നഗ്രഹമായ ഡൈമോര്‍ഫസിലാണ് പേടകം ഇടിച്ചിറക്കിയത്. പരീക്ഷണത്തിന്റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടിട്ടുണ്ട്.

ഭൂമിയെ ലക്ഷ്യമിട്ട് വരുന്ന അപകടകരമായ ഛിന്നഗ്രഹങ്ങളെ വഴി തിരിച്ചുവിടുന്നതിനായുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഡാര്‍ട്ട് അഥവാ ഡബിള്‍ ആസ്റ്ററോയിഡ് റീഡയറക്ഷന്‍ ടെസ്റ്റിന്റെ ആദ്യ പരീക്ഷണമായിരുന്നു. ഛിന്നഗ്രഹത്തില്‍ പേടകം ഇടിച്ചിറക്കി അതിന്റെ സഞ്ചാര പാത മാറ്റുകയാണ് ഈ പ്രതിരോധ സംവിധാനം ചെയ്യുന്നത്. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 4.44നാണ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഇടിയുടെ ആഘാതം മൂലം സഞ്ചാര പാതയില്‍ മാറ്റം വന്നോ എന്നറിയാന്‍ ഇനിയും സമയമെടുക്കുമെന്ന് നാസ അറിയിച്ചു.



കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23നായിരുന്നു കാലിഫോര്‍ണിയയില്‍ നിന്ന് ഡാര്‍ട്ട് വിക്ഷേപിച്ചത്. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലായിരുന്നു വിക്ഷേപണം. 612 കിലോഗ്രാം ഭാരവും ഒന്നര മീറ്റര്‍ നീളവുമായിരുന്നു പേടകത്തിനുണ്ടായിരുന്നത്. സെക്കന്റില്‍ 6.6 കിലോമീറ്റര്‍ വേഗത്തിലാണ് ഡാര്‍ട്ട് ഡൈമോര്‍ഫസിനു നേര്‍ക്ക് നീങ്ങിയത്. അവസാന അഞ്ചുമണിക്കൂര്‍ ഭൂമിയില്‍ നിന്നുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതെയായിരുന്നു ഡാര്‍ട്ടിന്റെ സഞ്ചാരം. ഡാര്‍ട്ട് പേടകത്തിലെ ട്രാക്കോ ക്യാമറ പകര്‍ത്തിയ കൂട്ടിയിടിയുടെ ദൃശ്യങ്ങളാണ് നാസ പുറത്തുവിട്ടിരിക്കുന്നത്. ഇടിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പുള്ള ഡൈമോര്‍ഫസിന്റെ ചിത്രങ്ങളും പുറത്തുവിട്ടവയിലുണ്ട്.

Story Highlights: DART Mission Hits Asteroid in First-Ever Planetary Defense Test

Next Story

Popular Stories