Top

ഉപരോധം കടുക്കുന്നു; റഷ്യയിൽ നിന്നുളള ക്രൂഡ് ഓയിൽ ഇറക്കുമതി കാനഡ നിരോധിച്ചു

റഷ്യയുടെ ഫെഡറൽ ബജറ്റ് വരുമാനത്തിന്റെ മൂന്നിലൊന്നിലധികവും ക്രൂഡ് ഓയിൽ ഇറക്കുമതി വ്യവസായത്തിന്റേതാണ്

28 Feb 2022 10:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉപരോധം കടുക്കുന്നു; റഷ്യയിൽ നിന്നുളള ക്രൂഡ് ഓയിൽ ഇറക്കുമതി കാനഡ നിരോധിച്ചു
X

യുക്രെെനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിന് മറുപടിയായി റഷ്യയിൽ നിന്നുള്ള എല്ലാ ക്രൂഡ് ഓയിൽ ഇറക്കുമതിയും നിരോധിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. തിങ്കളാഴ്ചയാണ് ട്രൂഡോ ഇക്കാര്യം അറിയിച്ചത്. യുക്രെെൻ ആക്രമണത്തിൽ വ്‌ളാഡിമിർ പുടിന്റെ ഭരണകൂടത്തിനെതിരെയുളള നടപടികളുടെ പരമ്പരയിലെ ഏറ്റവും പുതിയ നീക്കമാണിത്.

റഷ്യയുടെ ഫെഡറൽ ബജറ്റ് വരുമാനത്തിന്റെ മൂന്നിലൊന്നിലധികവും ക്രൂഡ് ഓയിൽ ഇറക്കുമതി വ്യവസായത്തിന്റേതാണ്. ക്രൂഡ് ഓയിൽ ഉത്പാദന രംഗത്ത് അമേരിക്കയ്ക്കും സൗദി അറേബ്യയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് റഷ്യ. ലോകത്തിലെ മൊത്തം ക്രൂഡ് ഓയിൽ ഉൽപ്പാദനത്തിന്റെ 11% ഉൾക്കൊള്ളുന്നത് റഷ്യയിലാണ്. സമീപ വർഷങ്ങളിൽ കാനഡ വളരെ കുറച്ച് അളവിൽ മാത്രമേ ഇറക്കുമതി ചെയ്തിട്ടുള്ളൂവെങ്കിലും, ഈ നടപടി ശക്തമായ സന്ദേശമാണ് നൽകുന്നത്, "ട്രൂഡോ പറഞ്ഞു. കനേഡിയൻ അസോസിയേഷൻ ഓഫ് പെട്രോളിയം പ്രൊഡ്യൂസേഴ്‌സിന്റെ കണക്കനുസരിച്ച് 2019 ൽ കാനഡ റഷ്യയിൽ നിന്ന് 18,000 ബാരൽ എണ്ണ ഇറക്കുമതി ചെയ്തിരുന്നു. അതിനാൽ കാനഡയുടെ പുതിയ നീക്കം റഷ്യയ്ക്ക് വലിയ തിരിച്ചടിയാണ്.

സംഘർഷം ആരംഭിച്ചതിന്റെ പിറ്റേന്ന് ആൽബർട്ട പ്രധാനമന്ത്രി ജേസൺ കെന്നി, റഷ്യൻ എണ്ണ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ട്രൂഡോയുടെ തീരുമാനം. യുക്രെെനികൾക്ക് സഹായങ്ങൾ നൽകുമ്പോൾ തന്നെ പ്രധാന റഷ്യൻ ഉദ്യോഗസ്ഥർക്കും സംഘടനകൾക്കുമെതിരെ കാനഡ ഇതിനകം നിരവധി ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച, കാനഡയുടെ ധനമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് റഷ്യയ്‌ക്കെതിരെ പുതിയ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു, റഷ്യൻ സെൻട്രൽ ബാങ്കുമായി കനേഡിയൻ ബാങ്കുകൾ നടത്തുന്ന ഇടപാട് ഉൾപ്പെടെയുളളവയ്ക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

Story highlights: Canada bans crude oil imports from Russia

Next Story