Top

യുദ്ധത്തിനില്ല; ഉപരോധം മാത്രമെന്ന് ബൈഡന്‍

റഷ്യയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് ബൈഡന്‍ ഉന്നയിച്ചത്

24 Feb 2022 7:32 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുദ്ധത്തിനില്ല; ഉപരോധം മാത്രമെന്ന് ബൈഡന്‍
X

യുക്രൈനെ ആക്രമിച്ച റഷ്യയ്‌ക്കെതിരെ യുദ്ധത്തിനില്ലെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. നിലവില്‍ റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധം മാത്രമാണ് ഏര്‍പ്പെടുത്തുന്നതെന്നും ബൈഡന്‍ വ്യക്തമാക്കി. റഷ്യയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് ബൈഡന്‍ ഉന്നയിച്ചത്. പുടിനെ വിലകുറച്ച് കണ്ടിട്ടില്ലെന്നും ബൈഡന്‍ വ്യക്തമാക്കി. യുക്രൈനിന് മേലുള്ള ആക്രമണം നേരത്തേ പുടിന്‍ തീരുമാനിച്ചിരുന്നതെന്നും ബൈഡന്‍ പറഞ്ഞു.

പുടിന്‍ അക്രമകാരിയാണ്. അമേരിക്കയിലെ റഷ്യയുടെ ഓരോ വസ്തുവകയ്ക്കും ഉപരോധം ഏര്‍പ്പെടുത്തും. റഷ്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് തകര്‍ന്നടിഞ്ഞു. റഷ്യയില്‍ നിന്നുള്ള പകുതിയോളം ഹൈടക്ക് ഇറക്കുമതി നിര്‍ത്തലാക്കും. നിലവില്‍ സൈന്യത്തെ അയക്കില്ല. എന്നാല്‍ നാറ്റോ ഭൂപ്രദേശത്തെ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. അമേരിക്ക സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ബൈഡന്‍ വ്യക്തമാക്കി.

ആവശ്യമെങ്കില്‍ കൂടുതല്‍ കരുതല്‍ എണ്ണ അമേരിക്ക പുറത്തെടുക്കും. റഷ്യയിലെ നാല് പ്രധാന ബാങ്കുകള്‍ക്ക് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തും. റഷ്യ സൈബര്‍ ആക്രമണത്തിന് മുതിരുകയാണെങ്കില്‍ അമേരിക്ക പ്രതിരോധിക്കും. റഷ്യക്കാരെക്കാള്‍ ശക്തിയേറിയ ആയുധം സ്വാതന്ത്ര്യവും ആത്മാഭിമാനവുമാണ്. ഉപരോധം ഫലം കാണാന്‍ സമയമെടുക്കും. ഉപരോധം മൂലം യുദ്ധം ഒഴിവാക്കാന്‍ കഴിയില്ലെന്ന് അറിയാമായിരുന്നുവെന്നും ബൈഡന്‍ പറഞ്ഞു.

STORY HIGHLIGHTS: Biden says US allies are blocking assets of four large Russian banks imposing export controls sanctioning oligarchs

Next Story