'രഹസ്യമൊന്നും പറ്റില്ല'; ട്രംപിന്റെ കാലത്തെ വൈറ്റ് ഹൗസ് സന്ദര്‍ശന രജിസ്റ്റര്‍ പരസ്യമാക്കാന്‍ ബൈഡന്‍
2021 ജനുവരി ആറിന് നടന്ന ക്യാപ്പിറ്റോള്‍ കലാപ സമയത്ത് വൈറ്റ് ഹൗസ് സന്ദര്‍ശിച്ചവരുടെ വിവരങ്ങളും ഇതോടെ പുറത്താവും
17 Feb 2022 12:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എക്‌സിക്യൂട്ടിവിന്റെ വിശേഷാധികാരത്തില്‍ രഹസ്യമാക്കിവെയ്ക്കണമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ട രേഖകള്‍ പരസ്യമാക്കാന്‍ ജോ ബൈഡന്റെ നിര്‍ദ്ദേശം. ട്രംപിന്റെ ഭരണകാലത്തെ വൈറ്റ് ഹൗസ് സന്ദര്‍ശന രജിസ്റ്റര്‍ ക്യാപിറ്റോള്‍ കലാപം അന്വേഷിക്കുന്ന സഭാസമിതിക്ക് കൈമാറാനാണ് ബൈഡന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
നാഷണല്‍ ആര്‍ക്കൈവ്‌സില്‍ നിന്നടക്കമുള്ള രേഖകള്‍ പരിശോധിക്കണമെന്ന് അന്വേഷണ സമിതി ആവശ്യപ്പെട്ടിരുന്നു. സ്ഥാനമൊഴിയാന്‍ ട്രംപ് ഓഫീസില്‍ തന്നെ തുടര്‍ന്ന സമയത്തെ വിവരങ്ങള്‍ ഇതോടെ വെളിവാക്കപ്പെടും. 2021 ജനുവരി ആറിന് നടന്ന ക്യാപ്പിറ്റോള്‍ കലാപ സമയത്ത് വൈറ്റ് ഹൗസ് സന്ദര്‍ശിച്ചവരുടെ വിവരങ്ങളും ഇതോടെ പുറത്താവും.
കലാപ ദിനത്തില്‍ റാലി നടത്തിയവരും വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥരും തമ്മില്‍ ബന്ധപ്പെട്ടതെങ്ങനെ, റാലിയുടെ സംഘാടകര്‍ പണം സമാഹരിച്ചതെങെനെ തുടങ്ങിയ വിവരങ്ങള്‍ സഭാ സമിതി അന്വേഷിക്കുന്നുണ്ട്. രേഖകള്‍ രഹസ്യമാക്കിവെക്കണമെന്ന ട്രംപിന്റെ ആവശ്യം ബൈഡന്‍ പരിഗണിക്കാന്‍ തയ്യാറായിരുന്നെങ്കിലും അത് അമേരിക്കയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായിരിക്കും എന്നതിനാലാണ് പരസ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നും വൈറ്റ് ഹൗസ് കോണ്‍സല്‍ അറിയിച്ചു.
STORY HIGHLIGHTS: Biden orders release of Trump-era visitor logs