Top

ഹിസ്ബൊള്ളയെ കുരുക്കിലാക്കി ഓസ്ട്രേലിയയും

24 Nov 2021 12:11 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹിസ്ബൊള്ളയെ കുരുക്കിലാക്കി ഓസ്ട്രേലിയയും
X

ലെബനനിലെ രാഷ്ട്രീയ ശക്തിയായ ഹിസ്ബൊള്ളയെ പൂർണമായും തീവ്രവാദ പട്ടികയിലുൾപ്പെ‌ടുത്തി ഓസ്ട്രേലിയ. നേരത്തെ ഹിസ്ബൊള്ളയുടെ സൈനിക വിഭാ​ഗത്തിന് ഓസ്ട്രേലിയ വിലക്കേർപ്പെടുത്തിയിരുന്നു. ഇപ്പോൾ ഹിസ്ബൊള്ളയുടെ രാഷ്ട്രീയ ശാഖയെയും നിരോധിച്ചിരിക്കുകയാണ് ഓസ്ട്രേലിയ. ഹിസ്ബൊള്ള നിരന്തരമായി ഭീകരവാദ പ്രവർത്തനങ്ങളുടെ ഭാ​ഗമാണെന്ന് വ്യക്തമായതിനെ തുടർന്നും ഓസ്ട്രേലിയക്കെതിരെ ഇവർ ആക്രമണം നടത്താൻ സാധ്യതയുള്ളതിനുമാലാണ് നടപടിയെന്ന് ഓസ്ട്രേലിയൻ ആഭ്യന്തര മന്ത്രി കരെൻ ആൻഡ്രൂസ് പറഞ്ഞു.

അതേസമയം ഓസ്ട്രേലിയുടെ നീക്കം ക‌ടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലെബനീസ് ജനതയെ ബാധിച്ചേക്കും. ലെബനൻ ജനസംഖ്യയുടെ 80 ശതമാനവും ദാരിദ്ര രേഖയ്ക്ക് താഴെയാണെന്നാണ് റിപ്പോർട്ട്. സാമ്പത്തിക മേഖല പാ‌ടേ തകർന്നിരിക്കുകയാണ്.

ഇറാൻ പിന്തുണയുള്ള ഹിസ്ബൊള്ളയുടെ രാഷ്ട്രീയ ആധിക്യത്തിൽ അസന്തുഷ്ടരായ സൗദി അറേബ്യ അടുത്തിടെ ലെബനനുമായുള്ള ബന്ധം ഉപേക്ഷിച്ചിട്ടുണ്ട്. ലെബനനുമായി നിലവിലെ സാഹചര്യത്തിൽ വീണ്ടും ബന്ധം പുതുക്കുന്നതിൽ ഒരു കാര്യവുമില്ലെന്ന് സൗദി അറേബ്യ പിന്നാലെ വ്യക്തമാക്കിയിരുന്നു. ഹിസ്ബൊള്ള ​ഗ്രൂപ്പിന്റെ വിഷലിപ്തമായ സ്വാധീനത്തെ ലെബനൻ രാഷ്ട്രീയം എതിർക്കാത്തി‌ടത്തോളം സൗദി-ലെബനൻ ബന്ധം കൊണ്ട് ഒരു കാര്യവുമില്ലെന്നാണ് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ പ്രതികരിച്ചത്. ലെബനീസ് സര്‍ക്കാരില്‍ സൗദിക്ക് സ്വാധീനമുണ്ടെങ്കിലും നിലവില്‍ ഇറാന്‍ പിന്തുണയുള്ള ഹിസ്‌ബൊള്ള ഗ്രൂപ്പിനാണ് ഭരണത്തിലും ജനങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ സ്വാധീനം. ഇതാണ് സൗദിയെ ചൊടിപ്പിക്കുന്നത്.




Next Story

Popular Stories