Top

'തീരുമാനിച്ചു കഴിഞ്ഞു'; ഒരാഴ്ചയ്ക്കുള്ളില്‍ റഷ്യ യുക്രൈനെ ആക്രമിച്ചേക്കുമെന്ന് ബൈഡന്‍

'തൊട്ടടുത്ത ദിവസങ്ങളിലോ ആഴ്ചകളിലോ ആക്രമണം ഉണ്ടാവുമെന്നാണ് കരുതുന്നത്'

18 Feb 2022 11:57 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തീരുമാനിച്ചു കഴിഞ്ഞു; ഒരാഴ്ചയ്ക്കുള്ളില്‍ റഷ്യ യുക്രൈനെ ആക്രമിച്ചേക്കുമെന്ന് ബൈഡന്‍
X

ഒരാഴ്ചയ്ക്കുള്ളില്‍ യുക്രൈനെ ആക്രമിക്കാനാണ് റഷ്യ തയ്യറാടെക്കുന്നതെന്നാണ് തന്റെ ബോദ്ധ്യമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. നിലവിലെ വിവരപ്രകാരം റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ യുക്രൈനെ ആക്രമിക്കാനുള്ള തീരുമാനം എടുത്തു കഴിഞ്ഞിട്ടുണ്ട്. തൊട്ടടുത്ത ദിവസങ്ങളിലോ ആഴ്ചകളിലോ ആക്രമണം ഉണ്ടാവുമെന്നാണ് കരുതുന്നത്. ഇതില്‍ മൂന്ന് ദശലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന യുക്രൈന്‍ തലസ്ഥാനമായ ക്വീവും ഉള്‍പ്പെടുമെന്നും ബൈഡന്‍ പറഞ്ഞു. ടെലിവിഷന്‍ അഭിസംബോധനയിലാണ് ബൈഡന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സമയം ഒട്ടും വൈകിയിട്ടില്ലെന്നും ചര്‍ച്ചകള്‍ക്കായി റഷ്യയ്ക്ക് തയ്യാറാവാമെന്നും എന്നാല്‍ ആക്രമണമുണ്ടായാല്‍ നയന്ത്രത്തിന്റെ എല്ലാ വാതിലുകളും അപ്പോള്‍ തന്നെ റഷ്യയ്ക്ക് മുന്നില്‍ അടയ്ക്കുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.

എന്നാല്‍, യുക്രൈനെ ആക്രമിക്കാന്‍ തങ്ങള്‍ക്ക് പദ്ധതിയൊന്നുമില്ലെന്നാണ് റഷ്യ വീണ്ടും വ്യക്തമാക്കുന്നത്. ഇതേസമയത്താണ്, റഷ്യ ഉടന്‍ ആക്രമിക്കുമെന്ന് അമേരിക്ക ആവര്‍ത്തിക്കുന്നത്. യുക്രൈന്‍ അതിര്‍ത്തികളില്‍ 149,000ലേറെ സൈനികരെ റഷ്യ വിന്യസിച്ചു കഴിഞ്ഞുവെന്നും കിഴക്കന്‍ മേഖലയിലെ റഷ്യന്‍ വിമതരെ കൂടെക്കൂട്ടിയാല്‍ ഇത് 190,000ത്തില്‍ കൂടുതല്‍ വരുമെന്നും യുഎസ് ചൂണ്ടിക്കാട്ടുന്നു. അതിനാല്‍, റഷ്യന്‍ ആക്രമണം എപ്പോള്‍ എന്നുള്ളത് മാത്രമാണ് ചിന്താവിഷയമെന്നുമാണ് അമേരിക്കന്‍ വാദം.

STORY HIGHLIGHTS: Attack May Come In Weeks As Putin Has Decided To Invade Ukraine says Biden

Next Story