Top

യുക്രെയ്നിലെ റഷ്യൻ ആക്രമണത്തിന് വിരാമം? റഷ്യൻ ഉടമ്പടികളിൽ ചർച്ച നടക്കുന്നതായി സൂചന

യുക്രെയ്ന് മേലുള്ള റഷ്യൻ സൈനിക ആക്രമണം അടിയന്തരമായി നിർത്തണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര നീതിന്യായകോടതി ഉത്തരവിട്ടു

16 March 2022 10:07 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുക്രെയ്നിലെ റഷ്യൻ ആക്രമണത്തിന് വിരാമം? റഷ്യൻ ഉടമ്പടികളിൽ ചർച്ച നടക്കുന്നതായി സൂചന
X

യുക്രെയ്ൻ- റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനക്കരാർ അണിയറയിൽ ഒരുങ്ങുന്നതായി യുക്രെയ്നിയൻ മാധ്യമങ്ങൾ. യുദ്ധം അവസാനിക്കുന്നതിനായുള്ള റഷ്യൻ ഉടമ്പടികളിൽ ചർച്ച നടക്കുന്നതായാണ് സൂചന. യുക്രെയ്നിയൻ മാധ്യമമായ ദ കീവ് ഇൻഡിപ്പെൻന്‍റാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

നാറ്റോ അംഗത്വം എന്ന ആവശ്യത്തിൽ നിന്ന് യുക്രെയ്ൻ പിൻമാറുകയും, സൈന്യത്തിൽ നിയന്ത്രണങ്ങൾ വരുത്തുകയും ചെയ്യുക എന്ന റഷ്യൻ ധാരണകൾ പാലിച്ചാൽ യുദ്ധം അവസാനിക്കാനുള്ള ഉടമ്പടികളുമായി സമാധാനക്കരാറിൻമേൽ ചർച്ചകൾ നടക്കുന്നതായാണ് റിപ്പോർട്ട്. യുക്രെയ്ൻ ഈ ധാരണകൾ പാലിച്ചാൽ ഉടൻ റഷ്യൻ സൈന്യം യുക്രെയ്നിൽ നിന്ന് പിൻമാറുന്നതടക്കമുള്ള കാര്യങ്ങൾ സമാധാനക്കരാറിലുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, യുക്രെയ്ന് മേലുള്ള റഷ്യൻ അധിനിവേശവും സൈനിക ആക്രമണങ്ങളും അടിയന്തരമായി നിർത്തണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും നെതർലൻഡ്സ് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായകോടതി ഉത്തരവിട്ടു.

റഷ്യൻ സൈനികനീക്കം ചൂണ്ടിക്കാട്ടി യുക്രെയ്ൻ കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ഉത്തരവ്. അടിയന്തരമായി സൈനികനീക്കം നിർത്താൻ ഉത്തരവിടണമെന്നും അന്താരാഷ്ട്ര നീതിന്യായകോടതിയോട് യുക്രെയ്നിയൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് ഹേഗിലെ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കേസുമായി സഹകരിക്കാൻ ആദ്യഘട്ടത്തിൽ റഷ്യ തയ്യാറായിരുന്നില്ല. പിന്നീട് കേസിന്‍റെ വാദം നടക്കുമ്പോൾ യുക്രെയ്നിന്റെ വാദങ്ങൾക്കെതിരെ യുഎൻ സുരക്ഷാ കൗൺസിലിൽ റഷ്യ രൂക്ഷ വിമർശനമുയർത്തുകയായിരുന്നു. സ്വയം സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ അടിസ്ഥാനത്തിലാണ് റഷ്യ യുക്രെയ്നെ ആക്രമിച്ചതെന്നുമായിരുന്നു റഷ്യയുടെ വാദം. എന്നാൽ റഷ്യയുടെ വാദങ്ങൾ പാടെ തള്ളിയാണ് യുക്രെയ്നിൽ റഷ്യ നടത്തുന്ന മനുഷ്യാവകാശലംഘനങ്ങൾ അവസാനിപ്പിച്ചെ മതിയാകുവെന്ന് കോടതി വ്യക്തമാക്കിയത്.

STORY HIGHLIGHTS: An end to the Russian invasion of Ukraine? Indications are that negotiations on Russian agreements are underway

Next Story