Top

യുകെയിൽ ആദ്യമായി ആമസോൺ വെയർഹൗസ് തൊഴിലാളികൾ സമരം നടത്തി; മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും ശമ്പളവും ആവശ്യം

'THE WRONG AMAZON IS BURNING' എന്ന മുദ്രാവാക്യത്തോടെയായിരുന്നു സമരം

26 Jan 2023 4:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുകെയിൽ ആദ്യമായി ആമസോൺ വെയർഹൗസ് തൊഴിലാളികൾ സമരം നടത്തി; മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും ശമ്പളവും ആവശ്യം
X

ലണ്ടൻ: ആമസോൺ വെയർഹൗസ് തൊഴിലാളികൾ സമരം നടത്തി. മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ശമ്പളവും ആവശ്യപ്പെട്ടാണ് തൊഴിലാളികൾ പണിമുടക്കിയത്. കഴിഞ്ഞ ദിവസമാണ് ബ്രിട്ടനിൽ ആദ്യമായി തൊഴിലാളികൾ പണിമുടക്കി ഇറങ്ങി പോയത്. വെയർഹൗസ് സ്ഥിതിചെയ്യുന്ന കവൻട്രിയിലെ ആമസോൺ കേന്ദ്രത്തിലെ തൊഴിലാളികളാണ് ഇറങ്ങിപോയത്.'THE WRONG AMAZON IS BURNING' എന്ന മുദ്രാവാക്യത്തോടെയായിരുന്നു സമരം.

ശമ്പളം വർദ്ധിപ്പിച്ചില്ലെങ്കിൽ കവൻട്രിയിലെ മൊത്തം 1,000 ജീവനക്കാരിൽ 300 പേർ പുറത്തുപോകുമെന്ന് പ്രതീക്ഷിക്കുന്നതായി തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ജിഎംബി യൂണിയനിൽ നിന്നുള്ള സ്റ്റുവർട്ട് റിച്ചാർഡ്സ് പറഞ്ഞു. വെയർഹൗസിലെ 2000 തൊഴിലാളികളിൽ നിന്ന് 178 പേർ പണിമുടക്കുന്നതിനായി വോട്ട് ചെയ്തിട്ടുണ്ടെന്ന് ആമസോൺ അറിയിച്ചു. ജീവിതച്ചെലവ് കുതിച്ചുയരുന്നത് കാരണം നിരവധി നഴ്സുമാരടക്കം കഴിഞ്ഞ മാസം പണിമുടക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിഭാഗവും പണിമുടക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ നഴ്സുമാർ, ആംബുലൻസ് തൊഴിലാളികൾ, ട്രെയിൻ ഡ്രൈവർമാർ, അതിർത്തി ജീവനക്കാർ, ഡ്രൈവിങ് ഇൻസ്ട്രക്ടർമാർ, ബസ് ഡ്രൈവർമാർ, അധ്യാപകർ, തപാൽ ജീവനക്കാർ എന്നിവർ ഉയർന്ന ശമ്പളം ആവശ്യപ്പെട്ട് പണിമുടക്കിയിരുന്നു.

യുകെയിലുടനീളമുള്ള 75,000 ആളുകൾക്ക് ആമസോൺ തൊഴിൽ നൽകാറുണ്ട്. നിലവിലെ ശബളത്തിൽ തൊഴിലാളികൾ തൃപ്തരല്ലെന്നും ശമ്പളം വർദ്ധിപ്പിക്കണമെന്നുമുളള ആവശ്യം അവർ ഉന്നയിക്കുന്നു. ദൈർഘ്യമേറിയ ജോലി സമയം, ജോലിയുടെ വിശ്രമമില്ലാത്ത വേഗത,എന്നിവയെക്കുറിച്ചുളള ആശങ്കകളും ആമസോൺ തൊഴിലാളികൾ ഉന്നയിച്ചിട്ടുണ്ട്.

STORY HIGHLIGHTS: amazon warehouse workers strike in uk over better payment

Next Story